Aameen Karthave Vegam Varane - ആമേൻ കർത്താവേ വേഗം വരണേ - Christking - Lyrics

    Aameen Karthave Vegam Varane - ആമേൻ കർത്താവേ വേഗം വരണേ


    ആമേൻ കർത്താവേ വേഗം വരണേ
    ആകാശം ചായിച്ചു ഇറങ്ങേണമേ
    താമസിക്കല്ലേ സീയോൻ മണാളാ
    താമസിക്കല്ലേ ശാലേം രാജനേ
    ആശയേറുന്നു നിൻ മുഖം കണ്ടിടാൻ

    1 കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ
    ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ
    ബഹുദൂതരോടു കൂടെ ആർത്തിടുവാൻ
    മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ...

    2 ലോകത്തിന്റെ മോഹം ഏറിടുന്നേ
    പാപത്തിന്റെ ഭോഗം പെരുകിടുന്നേ
    മയങ്ങുന്ന മണവാട്ടി പോലെ ജനം
    മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ...

    3 ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ
    ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ
    നിത്യനായ ദൈവമെ നീ എഴുന്നള്ളണേ
    ശക്തിയെ പുതുക്കി സഭ ഒരുങ്ങീടുന്നേ;- ആമേൻ...


    Aamen Karthave Vegam Varane
    Aakaasham Chayichu Irangename
    Thamasikkalle Seeyon Manalaa
    Thamasikkalle Shaalem Raajane
    Aashayerunnu Nin Mukham Kandidaan

    1 Kahalathin Naadam Vaanil Kettiduvaan
    Ihathile Vaasam Vittu Paranniduvaan
    Bahudootharodu Koode Aarthiduvaan
    Mahathvathin Raajaave Nee Ezhunnallane;- Aamen..

    2 Lokathinte Moham Eridunne
    Papathinte Bhogam Perukidunne
    Mayangunna Manavatti Pole Janam
    Mareedunnu Papam Thazhachidunne;- Aamen...

    3 Bhakthiyude Veshamengum Kaanunnallo
    Shakthiyude Sakshyamengum Kuranjidunne
    Nithyanaay Daivame Nee Ezhunnallane
    Shakthiye Puthukki Sabha Orungeedunne;- Aamen...



    Aameen Karthave Vegam Varane - ആമേൻ കർത്താവേ വേഗം വരണേ Aameen Karthave Vegam Varane - ആമേൻ കർത്താവേ വേഗം വരണേ Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.