Aanandamam Ie Jeevitham - ആനന്ദമാം ഈ ജീവിതം
- Malayalam Lyrics
- English Lyrics
1 ആനന്ദമാം ഈ ജീവിതം തന്ന
യേശുവേ എന്നും വാഴ്ത്തിടും ഞാൻ
ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ
നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ
എന്നേശുരാജ എൻ പ്രീയ നാഥാ
കാലമിനിയും ദീർഘമാണോ?
എത്രയും വേഗം എന്നെയൊരുക്കി
ചേർത്തിടണേ നിൻ രാജ്യമതിൽ
2 ലോകമെനിക്കു ഒന്നിനാലുമെ
യോഗ്യമല്ലെയെൻ പ്രാണനാഥാ
കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ
മേലോകേ വന്നു വാണിടുവാൻ
3 ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ
ആർക്കു സാധിക്കും ശുദ്ധിമാനേ
പൂർണവിശുദ്ധി നൽകണേ പ്രീയാ
നിന്നെ കാൺമാൻ എന്നാശയെല്ലാം
4 മേഘാരൂഢനായ് തേജസ്സിൽ കാന്തൻ
ശുദ്ധരേ ചേർക്കാൻ വന്നിടുമ്പോൾ
സാധു ഞാനും തൻ കൂടവേ ചേരും
മോദമോടെന്നും വാണീടുമേ
1 Aanandamam Ie Jeevitham Thanna
Yeshve Ennum Vaazthidum Njaan
Ithramaam Bhagyam Thanna en Preya
Nandi’yod’ange Vazthidum Njaan
Enneshu’raja en Preya Natha
Kaalaminiyum Deerghamano?
Ethrayum Vegam Enneyorukki
Cherthidane Nin Rajyamathil
2 Lokameniku Onninaalume
Yogamalleyen Prananatha
Kaalamellam Thikangille Priya
Meloke Vannu Vaaniduvan
3 Shudhiyilathe Nin’munpil Nilppan
Aarku’sadhikum Shudhimane
Purna’vishudhi Nalkane Priyaa
Ninne Kaanman Enn’aashayellam
4 Megharudanay Thejassil Kanthan
Shudhre Cherkkan Vannidumpol
Sadhu Njaanum Than Kudave Cherum
Moda Modennum Vaanidume
Aanandamam Ie Jeevitham - ആനന്ദമാം ഈ ജീവിതം
Reviewed by Christking
on
February 22, 2020
Rating:
No comments: