Aaradhichidam Namukk-aaradhichidam - ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം - Christking - Lyrics

    Aaradhichidam Namukk-aaradhichidam - ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം


    ആരാധിച്ചിടാം നമുക്കാരാധിച്ചിടാം
    യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം
    താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ
    പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ

    1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ
    കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു
    നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ
    നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ

    2 പാരിൽ പലരും നമ്മെ മറന്നീടിലും
    പാരിൻ നഥനാം യേശു മറക്കുകില്ല
    ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ
    ഇരിക്കുമവൻ നമ്മെ വഴിനടത്തും

    3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ
    നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ
    ദൂതരോടൊത്ത് നാമും വീണ മീട്ടിടും
    കാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും


    Aaradhichidam Namukkaaradhichidam
    Yaham Daivathe Namukkaaradhichidam
    Thazchayil Namme Uyarthiyallo
    Padan Navyamam Ganam Navil Thannallo

    1 Kannuneerellaam Naathan Thudachuvallo
    Kannin Manipol Namme Kaathukollunnu
    Ninda Urutti Neekki Shathru Mumpaake
    Nindikkapptta Sthaanathuyarthiyallo

    2 Paaril Palarum Namme Maranneedilum
    Paarin Nathanaam Yeshu Marakkukilla
    Lokaanthyatholam Ellaa Naaillum Kude
    Irikkumavan Namme Vazhinadathum

    3 Ottam Theruvaan Kaalamaayallo-nammal
    Naattil Pokumo Dukhamellaam Theerume
    Dutharodothu Naamum Veena Meettidum
    Kaanthan Ponmukham Kandu Aaraadhichidum



    Aaradhichidam Namukk-aaradhichidam - ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം Aaradhichidam Namukk-aaradhichidam - ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.