Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ - Christking - Lyrics

    Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ


    1 ആരാധിക്കാം കർത്തനെ
    പരിശുദ്ധാത്മാവിൽ ആരാധിക്കാം
    പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ
    വിശുദ്ധിയിൽ ആരാധിക്കാം-ആരാധി...

    2 സത്യത്തിൽ ആരാധിക്കാം
    സർവ്വമഹത്വത്തിനും യോഗ്യനെ
    സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ
    ആത്മാവിൽ ആരാധിക്കാം;- ആരാധി...

    3 ദൂതവൃന്ദം ആരാധിക്കും
    മഹാപരിശുദ്ധനാം കർത്താവിനെ
    ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ
    സ്തോത്രം ചെയ്താരാധിക്കാം;- ആരാധി...

    4 വിശുദ്ധന്മാർ ആരാധിക്കും
    തേജസ്സേറും കർത്താവിനെ
    ഏകമനസ്സോടെ ഏകാത്മാവോടെ
    ആർത്തുപാടി ആരാധിക്കാം;- ആരാധി...


    English

    Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.