Aaradhikkam Yeshuve Aaradhikkam - ആരാധിക്കാം യേശുവേ ആരാധിക്കാം - Christking - Lyrics

Aaradhikkam Yeshuve Aaradhikkam - ആരാധിക്കാം യേശുവേ ആരാധിക്കാം


ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ
ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ
ആരാധന ആരാധന, രാജാധിരാജനു ആരാധന
ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2)

1 ഗോൽഗോത്തായിൽ മരക്കുരിശിൽ
എൻ പാപങ്ങൾക്കായ് താൻ മരിച്ചു
പരിഹാസങ്ങൾ ഏറ്റെടുത്ത്
വേദനയോടെ താൻ മരിച്ചു
മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു
മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന...

2 സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട്
താണ ലോകത്തിലേക്ക് താൻ വന്നു
രക്ഷകനായി തീർന്നു അവൻ
ഇരുളിൽ വെളിച്ചം പകർന്നുവല്ലോ
സൗഖ്യ ദായകനായ് വെളിപ്പെട്ടു
മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന...

3 പിതാവിൻ ഹിതം നിവര്ർത്തിക്കാൻ
എപ്പോഴുമവൻ ബദ്ധപ്പെട്ടു
സത്യത്തിൻ പാത വെളിപ്പെടുത്തി
നീതിമാനായ് അവൻ ജീവിച്ചു
സ്വർഗ്ഗത്തിലേക്ക് വഴിതുറന്നു
മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന...


English

Aaradhikkam Yeshuve Aaradhikkam - ആരാധിക്കാം യേശുവേ ആരാധിക്കാം Aaradhikkam Yeshuve Aaradhikkam - ആരാധിക്കാം യേശുവേ ആരാധിക്കാം Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.