Aaradhyane Enneshuv Ninne - ആരാധ്യനേ എന്നേശുവേ നിന്നെ - Christking - Lyrics

    Aaradhyane Enneshuv Ninne - ആരാധ്യനേ എന്നേശുവേ നിന്നെ


    1 ആരാധ്യനേ എന്നേശുവേ നിന്നെ
    വാഴ്ത്തുന്നു ദിനവും അങ്ങയെ
    എൻ നാഥനെ ജീവന്നുടയവനെ
    വണങ്ങുന്നേ തിരു പാദത്തിൽ

    ആരാധന അതു നിനക്കുമാത്രം
    സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ
    വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ
    ഞാനും പാടിടും നിൻ സ്നേഹത്തേ

    2 പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം
    മഹത്വധാരിയാം എൻ യേശുവിനേ
    സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ
    അത്ഭുതവാനവൻ എൻ സവ്വശക്തൻ

    3 സർവ്വവും നിൻ കരവിരുതല്ലയോ
    ആദിയുമന്തവും നീ അല്ലയോ
    സമാധാനം എന്നിൽ നൽകിടുന്ന
    കർത്തനെ എന്നും ഉയർത്തിടാം

    4 വാനമേഘത്തിൽ തൻ ദൂതരുമായ്
    കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ
    നൊടിയിൽ ഞാൻ പറന്നീടുമേ
    എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ


    1 Aaradhyane Enneshuv Ninne
    Vazhthunnu Dinavum Angaye
    En Nathane Jeevannudayavane
    Vanangunne Thiru Padathil

    3 Aaradhana Athu Ninakkumathram
    Sthuthikku Yogyan Athu Nee Mathrame
    Vanam Bhumiyum Sthuthicharthidumpol
    Njanum Padidum Nin Snehathe

    2 Padidam Namukkonnay Aarppidam
    Mahathvadhariyam en Yesuvine
    Sarvvavum Vanangidum Yeshuvin Mumpil
    Athbhuthavanavan en Savvashakthan

    3 Sarvvavum Nin Karaviruthallayo
    Aadiyumanthavum Nee Allayo
    Samadhanam Ennil Nalkidunna
    Karthane Ennum Uyarthidam

    4 Vanameghathil Than Dutharumay
    Kahalanadamen Kathil Kelkkumpol
    Nodiyil Njaan Parannedume
    Ennappanodukude Ennum Vishramippan



    Aaradhyane Enneshuv Ninne - ആരാധ്യനേ എന്നേശുവേ നിന്നെ Aaradhyane Enneshuv Ninne - ആരാധ്യനേ എന്നേശുവേ നിന്നെ Reviewed by Christking on March 16, 2020 Rating: 5

    No comments:

    Powered by Blogger.