Aaritha Varunnarithavarunneshu - ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ - Christking - Lyrics

Aaritha Varunnarithavarunneshu - ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ


1 ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ
പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു

2 കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട്
കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു

3 ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം
വല്ലഭാ! നിന്റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത

4 ആത്മസ്നാനവും അഗ്നിസ്നാനവും നിന്റെ കൈക്കീഴിലല്ലയോ
എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു

5 സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ
ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി

6 ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി
പെട്ടെന്നാത്മാവു വന്നു തന്റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി

7 വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്റെ പ്രിയകുമാരൻ നീ
നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വർഗ്ഗതാതൻ താനരുളി

8 തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോൽ
പരിശുദ്ധാവിയതുമെൻ പ്രിയനേശു നാഥനും കാണുവിൻ


1 Aaritha Varunnaritha Varunneshu Raksha’kanallayo
Paramonnathan Snanam’elkuvan Jordan Aattinkal Varunnu

2 Kandalum Lokathinte Paapathe Chumakum Daiva’kunjade
Kanduvo Oru Paapi Ennapol Snana’melkuvan Pokunnu

3 Illilla Ninnal Snana’melkuvan Undenikettam Aavasyam
Vallabha Ninte Cherippu Chumannidu-vanilla Yogyatha

4 Aalma Snanavum Agni Snanavum Ninte Kai Keezhil Allayo
Endhinu Pinne Vellathil Snanam Ente Kai’kezil’elkunnu

5 Snapakan Behu’bhakthiyode’va-chonnathal Priya-rekshakan
Iprakaram Naam Sarva-neethiyum Poorthi-yakana’mennothi

6 Udane Priyan-irangi Snanamettu-kondu Than Kayari
Pettannalmavum Vannu Thantemel Pravu Roopathil-irangi

7 Vannoru’sabdham Mel Ninnue’kshenam Ente Priya Kumaran Nee
Ninnil-ethrayum Priyam Undennum Sworga-thathan Than’aruli

8 Thurannor Sworgam-avidundoru Priya Thathanu-mathupol
Parisud’avi Yathumen Priyanyeshu-nathanum Kaanuveen



Aaritha Varunnarithavarunneshu - ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ Aaritha Varunnarithavarunneshu - ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ Reviewed by Christking on March 16, 2020 Rating: 5

No comments:

Powered by Blogger.