Aarthu Paadi Sthuthi Cheedam - ആർത്തുപാടി സ്തുതിച്ചിടാം

    Aarthu Paadi Sthuthi Cheedam - ആർത്തുപാടി സ്തുതിച്ചിടാം


    ആർത്തുപാടി സ്തുതിച്ചിടാം
    ആത്മനാഥനെ വാഴ്ത്തിടാം
    ദൈവത്തിൻ നാമത്തെ ഉയർത്തിടാം
    സ്തുതികളിന്മേൽ വസിക്കുന്നവൻ
    ഉന്നതനാം ദൈവമവൻ

    ആരാധന ഉയരുമ്പോൾ
    ആത്മനാഥൻ വെളിപ്പെടും
    സിംഹത്തിന്റെ ഗുഹയിലും
    തീച്ചൂളയിൽ നടുവിലും

    പരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾ
    പരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടും
    പാരിലെ ദുഃഖങ്ങളെല്ലാം മാറിടും
    പുതുകൃപ പുതുബലം നമ്മിൽ പകർന്നിടും

    ആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾ
    ആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടും
    ആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടും
    ആത്മസന്തോഷത്താൽ നമ്മെ നിറച്ചിടും

    ആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾ
    ആത്മനാഥൻ എന്നും തൻ ചെവിചായ്ച്ചു കേട്ടിടും
    ശത്രുവിൻ കോട്ടകൾ പാടെ തകർത്തിടും
    ദുഷ്ടന്റെ കെട്ടുകൾ എല്ലാം അഴിഞ്ഞിടും


    Aarthu Paadi Sthuthi Cheedam
    Aathma Nathhane Vaazhthidaam
    Daivathin Namathe Uyarthidaam
    Sthuthikalinmel Vasikkunnavan
    Unnathanam Daivamavan

    Aaradhana Uyarumbol
    Aathma Nathhan Velippedum
    Simhathinte Guhayilum
    Thee Choolayil Naduvilum

    Parisaram Marannu Naam Daivathe Sthuthikkumpol
    Parishuddhan Aayavan Nammil Kreya Cheythidum
    Paarile Dukhangkal Ellam Maaridum
    Puthu Krupa Puthu Bhalam Nammil Pakarnnidum

    Aathmavil Niranju Naam Daivathey Sthuthikumpol
    Aathma Maari Ennum Daivam Nammil Chorinjidum
    Aathma Nadiyil Naam Neenthi Kulichichidum
    Aathma Santhoshathal Namme Nirachidum

    Aashrayam Yeshuvil Arppichitumpol
    Aathma Nathhan Ennum Than Chevi Chayichu Kettidum
    Shathruvin Kottakal Padey Thakarthidum
    Dushdantey Kettukal Ellaam Azhinjidum



    Aarthu Paadi Sthuthi Cheedam - ആർത്തുപാടി സ്തുതിച്ചിടാം Aarthu Paadi Sthuthi Cheedam - ആർത്തുപാടി സ്തുതിച്ചിടാം Reviewed by Christking on March 17, 2020 Rating: 5

    No comments:

    Powered by Blogger.