Aarthiraykkum Thiramaalakalaalum - ആർത്തിരയ്ക്കും തിരമാലകളാലും
- Malayalam Lyrics
- English Lyrics
1 ആർത്തിരയ്ക്കും തിരമാലകളാലും
ആർത്തിരമ്പും കൊടുങ്കാറ്റിനാലും
എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ
ലോകമാം ഗംഭീര സാഗരത്തിൽ
ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു
എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല
സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2)
2 മാരകമായ രോഗമാം അലകൽ
അലറിയാലും ആർത്തലച്ചാലും
നിരശയിൽ ഞാൻ തളർന്നുപോയെന്നാലും
വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു...
3 ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും
എൻ പടകിന്മേൽ ആഞ്ഞടിച്ചാലും
എൻ യേശുനായകൻ എന്നെ നയിക്കുമേ
കൊടുങ്കറ്റിൽ കൂടി ആനന്ദമായ്;- ഹല്ലേലു...
4 എല്ലാവരും എന്നെ കൈവെടിഞ്ഞാലും
എന്തെല്ലാം നഷ്ടമങ്ങു വന്നാലും
എൻ അമരക്കാരൻ അകലുകയില്ല
നഷ്ടത്തെ ലാഭമായി തീർത്തുതരും;- ഹല്ലേലു...
5 മരണമാകും ഭീകര ചുഴിയിൽ
അകപ്പെട്ടാലും അലഞ്ഞുലഞ്ഞാലും
ഉയിർപ്പും ജീവനുമാകുമെൻ പ്രിയനാൽ
മരണത്തെ ജയിക്കും നിശ്ചയമായ്;- ഹല്ലേലു...
1 Aarthiraykkum Thiramaalakalaalum
Aarthirampum Kodumngkaattinaalum
En Vishvasa’vanchi Aadiyulayumpol
Lokamam Gambheera Sagarathil
Halleluyaa! En Amarakkaranam Yeshu
Enne Kaividilla Upekshi’kkayumilla
Svargga Seeyon Therathethikkum(2)
2 Marakamaya Rogamam Alakal
Alariyalum Aarthalachalum
Nirashayil Njaan Thalrnnu'poyennalum
Vedanayal Alanju Poyalum
3 Aapatha’narthangalam Kudumkattum
En Padakinmel Aanjadichalum
En Yeshunayakan Enne Nayikkume
Kodumkattil Kudi Aanadayay
4 Ellavarum Enne Kaivedinjalum
Enthellam Nashdamangku Vannalum
En Amarakkaran Akalukayilla
Nashdathe Labhamay Therthutharum
5 Maranamakum Bhekara Chuzhiyil
Akappettalum Alanjulangalum
Uyirppum Jeevanumakumen Priyanal
Maranathe Jayikkum Nishchayamay
Aarthiraykkum Thiramaalakalaalum - ആർത്തിരയ്ക്കും തിരമാലകളാലും
Reviewed by Christking
on
March 16, 2020
Rating:
No comments: