Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ - Christking - Lyrics

    Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ


    ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
    കൃപയെ കൃപയെ കൃപയെ കൃപയെ
    ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്

    1 ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്
    സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
    ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു
    വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും

    2 ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
    ചാരത്തണച്ചീടുവാനേറ്റ‍ു കഷ്ടം
    കരുണ്യനായകൻ കാൽവറി ക്രൂശിൽ
    കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ

    3 ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ
    ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ
    ഉറ്റ സഖിപോലും ഏറ്റ‍ുകൊൾവാനായ്
    ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം

    4 കാൽകരങ്ങൾ ഇരുമ്പാണികളാലെ
    ചേർത്തടിച്ചു പരനെ മരക്കുരിശിൽ
    തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ
    ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു

    5 എന്തു ഞാനേകിടും നിന്നുടെ പേർക്കായ്
    ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ
    ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ
    നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും


    Aascharyame Ithu Aaraal Varnnichidam
    Krupaye- Krupaye - Krupaye - Krupaye
    Chinthiyallo Svantharakthamenikkaay

    1 Chantham Chinthum Thiru Meni en Perkkay
    Swanthamaya Ellatteyum Vedinju
    Bendhamillatha Iee Eazhaye Orthu
    Veendeduthu Enneyum Enneyum Enneyum

    2 Doorathirunna Iee Drohiyam Enne
    Charathanachiduvan Ettu Kashtam
    Karunya Nayakan Kalvary Krushil
    Kattiyatham Anpitho Anpitho Anpitho

    3 Uttavar Vitteedave Prananaathan
    Dushadanmaar Kutheedave Than Vilaavil
    Utta Sakhipolum Ettukolvaanaay
    Ishdamillaathaayallo Athbutham Athbutham

    4 Kaalkarangal Irumpaanikalaale
    Cherthadichu Parane Marakkurishil
    Thoongikkidakkunnu Snehasvaroopan
    Haa Enikkaay Marichu Marichu Marichu

    5 Enthu Njan Eakidum Ninnude Perkkay
    Chinthikkukil Verum Eazha Njan Allo
    Onnum Enikkini Venda Ee Paril
    Ninne Mathram Sevikkum Sevikkum Sevikkum



    Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ Reviewed by Christking on March 17, 2020 Rating: 5

    No comments:

    Powered by Blogger.