Aashrayam yeshuvil ennathinal - ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ - Christking - Lyrics

    Aashrayam yeshuvil ennathinal - ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ


    ആശ്രയം യേശുവിലെന്നതിനാൽ
    ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
    ആശ്വാസമെന്നിൽ താൻ തന്നതിനാൽ
    ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

    1 കാരിരുൾ മൂടും വേളകളിൽ
    കർത്താവിൻപാദം ചേർന്നിടും ഞാൻ
    കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
    കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ

    2 തന്നുയിർ തന്ന ജീവനാഥൻ
    എന്നഭയം എൻനാൾ മുഴുവൻ
    ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
    ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം

    3 കാൽവറി നാഥനെൻ രക്ഷകൻ
    കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
    മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
    കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ

    4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
    ഇല്ല മറ്റെങ്ങും നിശ്ചയമായ്
    തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
    തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു


    Aashrayam Yeshuvil Ennathinal
    Bhagyavaan Njaan Bhagyavaan Njaan
    Aashwasam Ennil Than Thannathinaal
    Bhagyavaan Njaan Bhagyavaan Njaan

    1 Karirul Moodum Velakalil
    Karthaavin Paadham Chernidum Njaan
    Karirumpaniyin Paadulla Paaniyaal
    Karuna Niranjavan Kaakumennae- Kaakumennae

    2 Thannuyir Thanna Jeevanathan
    Ennabhayam en Naal Muzhuvan
    Onninum Thannidam-enniye Verengum
    Odenda Thanguvan Thaan Mathiyaam-thaan Mathiyaam

    3 Kaalvari Nathan Enn Rakshakan
    Kallara’kkullo’dungiyilla
    Mruthuve Vennavan Athyunnathan Vinnil
    Karthathi-karthavay Vaazhunnavan-vaazhunnavan

    4 Ithra Saubhagyam Ikshithiyil
    Illamattengum Nizchayamaai
    Theeratha Santhosham Kristhuvil-undennaal
    Thoraatha Kanneere Mannilullu-mannilullu



    Aashrayam yeshuvil ennathinal - ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ Aashrayam yeshuvil ennathinal - ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.