Aathma Niravil Aaraadhikkaam - ആത്മ നിറവിൽ ആരാധിക്കാം - Christking - Lyrics

Aathma Niravil Aaraadhikkaam - ആത്മ നിറവിൽ ആരാധിക്കാം


ആത്മ നിറവിലാരാധിക്കാം
ആർത്തുപാടി ആരാധിക്കാം
പാപക്കറകളെ സ്വന്ത രക്തത്താൽ
ശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2)

1 യേശു നാമത്തെ പുകഴ്ത്തീടാം
അവന്റെ നാമം മാത്രം വലിയത്
യേശു നാഥനെ ഉയർത്തീടാം
അവൻ മാത്രം ഉന്നതനാം(2)

2 തൻ ക്രീയകൾ അത്ഭുതമേ
തൻ സ്നേഹമനശ്വരമേ
തൻ ദയയോ വലിയത്
തൻ കരുണ മാറാത്തത്(2)

3 മരണത്തെ ജയിച്ച കർത്തനാം
യേശുവിന്റെ ധന്യനാമത്തെ
വാദൃഘോഷ നൃത്തത്തോടെ നാം
ശക്തി നിറഞ്ഞാരാധിക്കാം(2)


English

Aathma Niravil Aaraadhikkaam - ആത്മ നിറവിൽ ആരാധിക്കാം Aathma Niravil Aaraadhikkaam - ആത്മ നിറവിൽ ആരാധിക്കാം Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.