Aathma Shakthiye Irrangi Ennilvaa - ആത്മശക്തിയെ ഇറങ്ങി എന്നിൽവാ - Christking - Lyrics

    Aathma Shakthiye Irrangi Ennilvaa - ആത്മശക്തിയെ ഇറങ്ങി എന്നിൽവാ


    ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ

    ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
    ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ
    മഴപോലെ പെയ്തിറങ്ങിവാ(4)

    1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
    കോടുങ്കാറ്റുപോലെ വീശി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ(2)

    2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
    തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ
    കാത്തിരിക്കുന്നിതാ ഞാനും യഹോവേ
    ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ
    മഴപോലെ പെയ്തിറങ്ങിവാ(2)

    3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ
    എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
    ഒരു പ്രാവുപോൽ പറന്നിറങ്ങിവാ
    മഴപോലെ പെയ്തിറങ്ങിവാ(2)


    Aathma Shakthiye
    Irrangi Ennilvaa
    Mazhapole Pythirangivaa
    Svarggeyatheeye
    Irrangi Ennilvaa
    Mazhapole Pythirangivaa

    Aathma Nadiyaay Ozhuki Ennil’innu Vaa
    Aathma Shakthiyaay Ozhuki Ennil Innu Vaa
    Mazhapole Pythirangivaa (4)

    1 Penthikkosthu Naalileyaa Malikamuri
    Agninaavinaal Muzhuvan Nirachavane
    Agnijvaalapol Pilarnnirangivaa
    Kodunkaattupole Veeshi Ennilvaa
    Mazhapole Pythirangivaa (4)

    2 Kazhukaneppole Chirakadichuyaran
    Thalarnnupokathe Balam Dharichoduvan
    Kathirikkunnithaa Njanum Yahove
    Shakthiye Puthukkuvan Ente Ullilvaa
    Mazhapole Pythirangivaa (4)
    3 Eeliyavin Yagathil Irangiya Agniye
    Mulppadarppil Moshamel Irangiya Agniye
    Ente Jeevanil Niranjirangivaa
    Oru Pravupol Parannirangivaa
    Mazhapole Pythirangivaa (4)



    Aathma Shakthiye Irrangi Ennilvaa - ആത്മശക്തിയെ ഇറങ്ങി എന്നിൽവാ Aathma Shakthiye Irrangi Ennilvaa - ആത്മശക്തിയെ ഇറങ്ങി എന്നിൽവാ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.