Aathmavam Vazhi Kaatti Enne - ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി - Christking - Lyrics

    Aathmavam Vazhi Kaatti Enne - ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി


    1 ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
    കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ
    ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ
    സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ

    2 ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും
    ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു
    ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
    ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)

    3 സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ
    തുണെക്കും നിരന്തരം നീക്കും ഭയം സംശയം
    കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
    സഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)

    4 ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരം
    സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ
    താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
    സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)


    1 Aathmavam Vazhi Kaatti, Enne Sada Nadathi
    Kondupokum Vanathil Koode Savadhaanathil
    Ksheenare Santhoshippin Than Imba Mozhi Kelppin
    Sanchari Nee Koode’vaa Cherkkam Ninne Veettil Njaan

    2 Ullam Thalarnne’ttavum Aashayatta Neravum
    Krushil Raktham Kaanichu, Aashvasam Nalkeedunnu
    Shudhathmavin Prabhayil Njanolikkum Nerathil
    Shathru Shalyamonnume Pedikkenda Engume

    3 Sathya Sakhi Than Thane, Sarvada en Sameepe
    Thunakkum Niramtharam Neekkum Bhayam Samshayam
    Kattugrammadikkilum Irul Kanatheedilum
    Sanchari Nee Koode’vaa Cherkkam Ninne Veettil Njaan

    4 Aayushkalathinantham Chernnarthi Poonda Neram
    Svarga Chintha Mathrame Eekame’nnaashrayame
    Than Mathram Aa Nerathum Enne’aazham Kadathum
    Sanchari Nee Koode’vaa Cherkkam Ninne Veettil Njaan



    Aathmavam Vazhi Kaatti Enne - ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി Aathmavam Vazhi Kaatti Enne - ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.