Aathmave Parishuddhaathmave - ആത്മാവേ പരിശുദ്ധാത്മാവേ - Christking - Lyrics

    Aathmave Parishuddhaathmave - ആത്മാവേ പരിശുദ്ധാത്മാവേ


    ആത്മാവേ പരിശുദ്ധാത്മാവേ
    വരികിന്നീ അടിയാരിൽ ദയവോടു നീ
    സോദരിൽ പെന്തക്കൊസ്തിൻ നാളിൽ
    ചന്തമോടിറങ്ങിയ ദൈവാത്മാവേ
    ശക്തിയായ് വരണമേ ഞങ്ങളിലും
    ആത്മശക്തിയാൽ നിറഞ്ഞീടുവാൻ

    1 നമ്മുടെ പാപത്തിൻ മലിനത നീക്കി
    നല്ലുണർവെങ്ങളിൽ നൽകീടേണം
    വല്ലഭനെ കൃപ ചെയ്തിടേണം
    നല്ല ആത്മാവിൽ നിറഞ്ഞീടുവാൻ

    2 ഹൃദയക്കോണിലും നിറഞ്ഞിടണേ നീ
    നോക്കണേ എന്നുടെ ജീവിതത്തിൽ നീ
    ഉണർത്തിക്ക എന്റെ പാപങ്ങളെ
    പ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ

    3 തൃത്വത്തിൽ മൂന്നാമനായിടുന്ന നീ
    ഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീ
    ബലത്താൽ ഞങ്ങളെ ഉണർത്തീടുക
    പകരുക പുതു ജീവനുള്ളിൽ

    4 ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേ
    കഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാം
    ക്രിസ്തുവിൽ ശിഷ്യർക്കു നവബലമേ
    അത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ

    5 കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീ
    വസിക്ക ഞങ്ങളിലുള്ളത്തിലെന്നും
    സൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളം
    ദൈവസഭയെ ഈ ഭൂമിയിൽ നീ


    Aathmaave Parishuddhaathmave
    Varikinnee Adiyaaril Dayavodu Nee
    Sodaril Penthakkosthin Naalil
    Chanthamodirangiya Daivathmave
    Shakthiyaay Varaname Njangalilum
    Aathmashakthiyal Niranjeeduvaan

    1 Nammude Papathin Malinatha Neekki
    Nallunarvengalil Nalkeedenam
    Vallabhane Kripa Cheythedenam
    Nalla Aathmaavil Niranjeeduvaan

    2 Hridayakkonilum Niranjidane Nee
    Nokkane Ennude Jeevithathil Nee
    Unarthikka Ente Papangale
    Pravarthippan Divya Shakthiyum Thaa

    3 Thrithvathil Moonnaamanayidunna Nee
    Njangalinnaashvasapradana-yon Nee
    Balathal Njangale Unartheeduka
    Pakaruka Puthu Jeevanullil

    4 Kristhuvil Vasichatham Daivathmave
    Kashdangalil Eettam Adutha Sakhiyam
    Kristhuvil Shishyarkku Navabalame
    Athbhuthangal Cheyvaan Kripa Tharane

    5 Karyasthane Divya Kavalkkara Nee
    Vasikka Njangalil Ullathilennum
    Sookshikkane Svargge Cheruvolam
    Daivasabhaye Iee Bhoomiyil Nee



    Aathmave Parishuddhaathmave - ആത്മാവേ പരിശുദ്ധാത്മാവേ Aathmave Parishuddhaathmave - ആത്മാവേ പരിശുദ്ധാത്മാവേ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.