Aattidayar Raathrikaaley - ആട്ടിടയർ രാത്രികാലേ - Christking - Lyrics

    Aattidayar Raathrikaaley - ആട്ടിടയർ രാത്രികാലേ


    1 ആട്ടിടയർ രാത്രികാലേ
    കൂട്ടമായ് പാർക്കവെ
    ദൈവദൂതർ വന്നിറങ്ങി
    ദിവ്യശോഭയോടെ

    2 വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ
    ലോകത്തിന്നൊരുപോൽ
    സന്തോഷം പ്രീതി ചേർന്നിടും
    വാർത്ത ചൊൽവേ നിന്നു

    3 ഇന്നീ ഭൂമൗ നിങ്ങൾക്കായി
    ക്രിസ്തുവാം രക്ഷിതാ
    ബേത്ലഹേമിൽ ജാതനായി
    ചിഹ്നമതിന്നിതാ

    4 തത്രകാണും സ്വർഗ്ഗശിശു
    ഹീനമാം ഗോശാലേ
    ജീർണ്ണ വസ്ത്രം മൂടികാൺമൂ
    സാധുവാം പൈതലേ

    5 ഏവം ദൂതർ ചൊല്ലും നേരം
    ഹാ വൻദൂത സംഘം
    വന്നുകൂടി ഭൂരിശോഭ
    എങ്ങുമേ നിറഞ്ഞു

    6 ഉരചെയ്താർ ഉന്നതത്തിൽ
    ദൈവത്തിനു പാരം
    മഹത്വ മത്യധികമായ്
    ഭൂമിയിൽ ശാന്തിയും


    1 Aattidayar Raathrikaaley
    Koottamaai Paarkkavay
    Daivadhoodhar Vanniranghi
    Dhivya Shobhayoday

    2 Venda Bhayam Ninghalkkippol
    Loakathinnoru Poal
    Santhosham Preethi Cherneedum
    Vaartha Cholvey Ninnu

    3 Innee Bhoomau Ninghalkkayee
    Kristhuvaam Rakshithaa
    Bethlahemil Jaathanaayee
    Chihnna Mathinnitha

    4 Thathrakaanum Swargha Shishu
    Heenamaam Ghosaaley
    Jeerna Vasthram Moodikaanmu
    Saadhuvamm Paithaley

    5 Eavam Dhoothar Chollum Neram
    Ha Vandhootha Sangum
    Vannukoodi Bhoorisobha
    Engume Niranju

    6 Ura Cheithaar Unnathathil
    Dhaivathinnu Paaram
    Mahathwa Mathyadhikamai
    Bhoomiyil Shanthiyum



    Aattidayar Raathrikaaley - ആട്ടിടയർ രാത്രികാലേ Aattidayar Raathrikaaley - ആട്ടിടയർ രാത്രികാലേ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.