Aathmeeka Bhavanamathil Cherum - ആത്മീക ഭവനമതിൽ ചേരും നാളടുത്തയതിനാൽ
- Malayalam Lyrics
- English Lyrics
ആത്മീക ഭവനമതിൽ ചേരും നാളടുത്തയതിനാൽ
ആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേ
1 സകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറിക
പുല്ലിന്റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴും
കാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും
2 കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽ
എവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതം
പാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ
3 ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായി
ഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ്
വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം
4 ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി നിന്നെ
പിടിപ്പാൻ നാഥൻ വീടു വെടിഞ്ഞവനായി വീണ്ടെടുത്തതാൽ നിന്നെ
തോളിലെടുത്തവൻ വീട്ടിൽ കൊണ്ടാക്കീടുമെ
5 കളപ്പുരകൾ നിറച്ചാൽ ധാന്യം വളരെ നീ കൂട്ടീവെച്ചാൽ
കഴിപ്പാനേറിയ നാൾ കരത്തിൽ കരുതി നീ കാത്തിരുന്നാൽ
ഇന്നു നിന്നാത്മാവെ നിന്നിൽ നിന്നെടുത്താലെന്തു ചെയ്യും മനമെ
6 വീണ്ടും ജനിച്ചില്ലെങ്കിൽ നീയോ വീട്ടിൽ കടക്കയില്ല
ആത്മാവിൽ ജനിക്കണമെ ആത്മഭവനത്തിൽ പൂകിടുവാൻ
രക്തത്തിൽ കഴുകി നീ വെള്ളത്തിൽ മുഴുകിയിട്ടാത്മാവിൽ നിറഞ്ഞീടണം
7 വിശ്വസിച്ചാൽ മകനെ ദൈവ മഹത്വം നീയിന്നു കാണും
ആശ്വസിപ്പാനിവിടെ ക്രിസ്തു നായകനൊരുവൻ മാത്രം നിനക്കായി
കുരിശിൽ മരിച്ചവൻ വരുമെ താമസിക്കില്ലിനിയും
Aathmeeka Bhavanamathil Cherum Naaladuthayathinaal
Aananda Roopanaam Yeshu Paran Vazhi Theduka Nee Maname
1 Sakala Manushyarumeeyulakil Pullupol Ennarika
Pullinte Pookkal Pole Mannil Vaadi Thalarnnu Veezhum
Katadichaal Athu Parannupom Svantham Idamariyaathe Thellum
2 Kidukide Kidungunnallo Lokam Muzhuvanum Orthu Nokkil
Evideyum Apakadangal Bheethee Maranamathum Thvaritham
Paalakar Patharunnu Parithiluzhalunnu Viphalamallo Shamangal
3 Kristhuvil Vasikkunnavar Bhavanam Paramel Urachavaraay
Ootamaayi Alayadichal Maatam Lesham Varathavaraay
Vanmazha Chorinjaal Nadikalum Uyarnnaal Veezhukilla Bhavanam
4 Aadukal Noorullathil Neeyangu Odiyakannavanaayi Thedi Ninne
Pidippaan Nathhan Veedu Vedinjavanaay Veendeduthathal Ninne
Tholileduthavan Veettil Kondakkeedume
5 Kalappurakal Nirachaal Dhaanyam Valare Nee Koottevechaal
Kazhippaneriya Naal Karathil Karuthi Nee Kathirunnaal
Innu Ninnaathmave Ninnil Ninneduthalenthu Cheyyum Maname
6 Veendum Janichillengkil Neeyo Veettil Kadakkayilla
Aathmaavil Janikkaname Aathmabhavanathil Pookiduvaan
Rakthathil Kazhuki Nee Vellathil Muzhukiyittathmavil Niranjeedanam
7 Vishvasichal Makane Daiva Mahathvam Neeyinnu Kaanum
Aashvasippaanivide Kristhu Naayakanoruvan Mathram Ninakkayi
Kurishil Marichavan Varume Thamasikkilliniyum
Aathmeeka Bhavanamathil Cherum - ആത്മീക ഭവനമതിൽ ചേരും നാളടുത്തയതിനാൽ
Reviewed by Christking
on
March 18, 2020
Rating:
No comments: