Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ - Christking - Lyrics

    Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ


    1 ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
    നിൻ കൃപയേകിടണെ
    വേറില്ലൊരാശയും വേറൊന്നും വേൺടിഹെ
    നീ മാത്രമെന്നഭയം

    2 ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ
    നന്ദിയാലെന്നുള്ളം തുള്ളിടുന്നേ
    വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ
    മാനിച്ചുയർത്തിയ വൻകൃപയെ

    3 ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും
    നിന്നെയോ രാജാവു മാനിച്ചിടും
    രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു
    രാജനോടൊപ്പം നിത്യ നാൾ വസിക്കും

    4 സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം
    തീയിൻ ബലം കെടുത്തീടുമവൻ
    നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ
    ബലമുള്ള കരങ്ങളാലുയർത്തിടും താൻ


    English

    Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.