Aazhangal Thedunna Daivam - ആഴങ്ങൾ തേടുന്ന ദൈവം - Christking - Lyrics

Aazhangal Thedunna Daivam - ആഴങ്ങൾ തേടുന്ന ദൈവം


ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ
അന്തരംഗം കാണും ദൈവം

1 കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരം നൽകും ദൈവം

2 ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം
കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം

3 മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെൻ നിത്യനാം ദൈവം

4 പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം
അവനവൻ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം


Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam Durathil Ninnente
Antharangam Kaanum Daivam

1 Kara Thetti Kadalaake Ilakumbol Azhalumbol
Marapatti Anayumen Chaare
Thakarunna Thoniyum Aazhiyil Thaazhaathe
Karapattaan Karam Nalkum Daivam

2 Uyarathil Ulanjidum Tharukkalil Olikkumbol
Uyarnnenne Kshanichidum Sneham
Kaninjente Virunnine Madiyaathen Bhavanathil
Kadannenne Punarnnidum Daivam

3 Manam Nonthu Kannuneer Tharangamaay Thookumbol
Ghanamullen Paapangal Maackkum
Manam Maattum Shudhamaay Himampole Venmayaay
Kanivullen Nithyanaam Daivam

4 Pathir Maatti Vilavelkkaan Yajamaanenethumbol
Kathir Kootti Vidhiyothum Neram
Avanavan Vithackkunn Vithin Prathiphalam
Avanaay Alanneedum Daivam



Aazhangal Thedunna Daivam - ആഴങ്ങൾ തേടുന്ന ദൈവം Aazhangal Thedunna Daivam - ആഴങ്ങൾ തേടുന്ന ദൈവം Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.