Akkare Nattilen Vaasamekidan - അക്കരെ നാട്ടിലെൻ വാസമേകിടാൻ - Christking - Lyrics

    Akkare Nattilen Vaasamekidan - അക്കരെ നാട്ടിലെൻ വാസമേകിടാൻ


    അക്കരെ നാട്ടിലെൻ വാസമേകിടാൻ
    അൻപെഴും നായകൻ വന്നിടാറായ്

    നമ്മെ വീണ്ടതാം യേശു നായകൻ
    വീണ്ടും വന്നിടാൻ കാലമായല്ലോ

    1 ദൂതരിൻ ആരവം കേട്ടിടാറായ്
    കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2)
    വിണ്ണതിൽ നിത്യമാം വാസമൊരുക്കി
    വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ...

    2 ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
    പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)
    ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
    പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ...

    3 വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
    വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2)
    ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
    കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ...


    Akkare Nattilen Vaasamekidan
    Anpezhuṁ Nāyakan Vannidāṟāy

    Namme Veṇdathāṁ Yēśhu Nāyakan
    Veṇduṁ Vannidān Kālamāyallo

    Dūtharin Āaravaṁ Kēṭṭidāṟāy
    Karthanin Kāhaḷaṁ Dhvanichidāṟāy(2)
    Viṇṇathil Nityamāṁ Vāsamoārukki
    Vanniduṁ Rakṣhakan Mēgha Vāhane(2);- Namme...

    Daivaṁ Tan Makkaḷin Kaṇṇunerellām
    Pūrṇṇamāy Māycheduṁ Nāḷaduthihtā(2)
    Chēruṁ Naāṁ Vēgathil Karthan Sannidhē
    Pāduṁ Naāṁ Nithyavuṁ Hallelūyyā(2);- Namme...

    Vāgdathaṁ Cheythavan Viśhvasthanallo
    Vāgdatha Nātṭathil Chērthiduṁ Namme(2)
    Śhuddharē Vēgaṁ Naāṁ Uṇarnneṭuvin
    Karthanin Vēlaye Thikacheduvīn(2);- Namme..



    Akkare Nattilen Vaasamekidan - അക്കരെ നാട്ടിലെൻ വാസമേകിടാൻ Akkare Nattilen Vaasamekidan - അക്കരെ നാട്ടിലെൻ വാസമേകിടാൻ Reviewed by Christking on March 18, 2020 Rating: 5

    1 comment:

    1. Tq soo much my language telugu but I like malayalam songs ....soooo helpful this lyrics. Tq

      ReplyDelete

    Powered by Blogger.