Akkare Nattile Nithya Bhavanam - അക്കരെ നാട്ടിലെ നിത്യ ഭവനം - Christking - Lyrics

    Akkare Nattile Nithya Bhavanam - അക്കരെ നാട്ടിലെ നിത്യ ഭവനം


    അക്കരെ നാട്ടിലെ നിത്യ ഭവനമതെത്രയോ മോഹനമേ
    നിത്യനാം ദൈവത്തൊടൊത്തുള്ളവാസമതെത്രയോ ആനന്ദമേ
    കണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെ
    രോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെ

    മന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോ
    വിണ്ണിലെ ജീവിതം ഓർത്തിടും നേരമെൻ മാനസം മോദിക്കുന്നേ
    ദൈവവുമുണ്ടല്ലാ ദൂതരുമുണ്ടല്ലാ ശുദ്ധരുമുണ്ടവിടെ
    യാഗം സഹിച്ചു തൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെ

    സൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമേ വേണ്ട എനിക്കവിടെ
    ദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങിടുമേ
    മുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാനോടിടുന്നേ
    പ്രത്യാശ നാടിനെ കാണുവാനെന്നുള്ളിൽ അത്യാശ ഏറിടുന്നേ


    Akkare Nattile Nithya Bhavanam Athethrayo Mohaname
    Nithyanam Daivathodothulla Vasam Athethrayo Aanandame
    Kannunerilloru Kashdavum Illoru Dukhavum Illavide
    Rogavum Illoru Vyaadhiyum Illoru Bheethiyum Illavide

    Mannilen Jeevitham Kashtamanengkilum Dukham Enikkillallo
    Vinnile Jeevitham Orthidum Neramen Manasam Modikkunne
    Daivavum Undallo Dutharum Undallo Suddharum Undavide
    Yagam Sahichu Than Jeevan Koduthathaam Shishyarum Undavide

    Suryanum Chandranum Nakshathram Onnume Venda Enikkavide
    Daivakunjnjadakum Kristhuvin Thejassaal Minni Vilangkidume
    Muthinaal Nirmmitham Aaya Purathilekkethidanodidunne
    Prathyasha Nadine Kanuvanennullil Athyasha Eeridunne



    Akkare Nattile Nithya Bhavanam - അക്കരെ നാട്ടിലെ നിത്യ ഭവനം Akkare Nattile Nithya Bhavanam - അക്കരെ നാട്ടിലെ നിത്യ ഭവനം Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.