Anperum Yeshuvin Sneham Aascharyam - അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം - Christking - Lyrics

    Anperum Yeshuvin Sneham Aascharyam - അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം


    1 അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
    തുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2)
    അൻപാർന്നു പാടുവാൻ ഉണ്ടനവധി
    ഇമ്മാനുവേലവൻ ചെയ്ത നന്മകൾ

    ആ സ്നേഹമേ എത്ര മാധുര്യം
    ആ നാമമേ എത്ര ആനന്ദം(2)

    2 എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
    നിൻ പാദ സേവയാണെൻ പ്രമോദമേ(2)
    വൻ പരിശോധന ഉണ്ട് ജീവിതേ
    പൊന്നു മഹേശനേ നിൻ കൃപ മതി(2);- ആ സ്നേഹ...

    3 പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ
    പാലകൻ യേശു എൻ കൂടെയുള്ളതാൽ(2)
    പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ
    പാവന ജീവിതം നൽകിടും സദാ(2);- ആ സ്നേഹ...

    4 ഈ ലോക ജീവിതം പുല്ലിനു തുല്യം
    സ്വർലോക വാസമോ എത്ര മാധുര്യം(2)
    മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം അവൻ
    നാമഹേതുവാം നിന്ദ സമ്പത്തായെണ്ണാം(2);- ആ സ്നേഹ...


    1 Anperum Yeshuvin Sneham Aascharyam
    Thumpangal Errm Ie Jeevitham Sadaa(2)
    Anpaarnnu Paaduvaan Undanavadhi
    Immanuvelavan Cheytha Nanmakal (2)

    Aa Snehame Ethrra Maadhuryam
    Aa Naamame Ethrra Aanandam(2)

    2 en Paapam Pokkuvaan Mannil Vannavane
    Nin Paada Sevayaanen Pramodame(2)
    Van Parishodhana Undu Jeevithe
    Ponnu Maheshne Nin Kripa Mathi(2)

    3 Paarile Kashdangal Orkkukilla Njaan
    Palakan Yeshu en Koodeyullathaal(2)
    Paalikkum Snehikkum Praanavallabhan
    Pavana Jeevitham Nalkidum Sadaa(2)

    4 Ie Loka Jeevitham Pullinu Thulyam
    Svarloka Vaasamo Ethra Madhuryam(2)
    Misrayeem Nikshepam Pinnil Thalleedam Avan
    Namahethuvam Nindha Sampathayennam(2)



    Anperum Yeshuvin Sneham Aascharyam - അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം Anperum Yeshuvin Sneham Aascharyam - അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.