Anubhavichariyunnu Njan - അനുഭവിച്ചറിയുന്നു ഞാൻ - Christking - Lyrics

    Anubhavichariyunnu Njan - അനുഭവിച്ചറിയുന്നു ഞാൻ


    അനുഭവിച്ചറിയുന്നു ഞാൻ
    അനശ്വരനാഥന്റെ കനിവാർന്ന സ്നേഹം(2)
    അമ്മയെക്കാൾ എന്നുമെന്നെ ഏറ്റം സ്നേഹിക്കും
    പരമോന്നതൻ തൻ പാവനസ്നേഹം(2)

    കരുണയോടെന്നെ നിൻ മാർവ്വോടണയ്ക്കണേ
    കരതാരിൽ എന്നെ നീ താങ്ങേണമേ(2)
    ശത്രു തൻ പീഢകൾ എന്നോടടുക്കുമ്പോൾ
    അദൃശ്യമാം കരങ്ങളാൽ മറയ്ക്കുകെന്നെ നീ (2)
    (അനുഭവിച്ചറിയുന്നു ഞാൻ)

    നിന്റെ സ്നേഹം മാത്രം മതിയെനിക്കേശുവേ
    അഭയവും നീയല്ലോ ജീവിതത്തിൽ (2)
    എനിക്കായ് മരിച്ചവൻ നീ മാത്രം യേശുവേ
    നീ മതി എന്നെന്നും രക്ഷിപ്പാനായ് (2)
    (അനുഭവിച്ചറിയുന്നു ഞാൻ)


    Anubhavichariyunnu Njan
    Anashwara Naadhante Kanivaarnna Sneham (2)
    Ammayekkaal Ennum Enne Ettam Snehikkum
    Paramonnathan Than Paavana Sneham (2)

    Karunayod-enne Nin Maarvod-anakkane
    Karathaaril Enne Nee Thaangename (2)
    Shathru Than Peedakal Ennod-adukkumbol
    Adhrishyamaam Karangalaal Marakyukenne Nee (2)
    (Anubhavichariyunnu Njan)

    Ninte Sneham Maathram Mathi-enikkeshuve
    Abhayavum Neeyallo Jeevithatthil (2)
    Enikkaai Marichavan Nee Maathram Yeshuve
    Nee Mathi Ennennum Rakshippaanaai (2)
    (Anubhavichariyunnu Njan)



    Anubhavichariyunnu Njan - അനുഭവിച്ചറിയുന്നു ഞാൻ Anubhavichariyunnu Njan - അനുഭവിച്ചറിയുന്നു ഞാൻ Reviewed by Christking on March 21, 2020 Rating: 5

    No comments:

    Powered by Blogger.