Anugrahathin Athipatiye Anada Krupa - അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ - Christking - Lyrics

    Anugrahathin Athipatiye Anada Krupa - അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ


    1 അനുഗ്രഹത്തിൻ അധിപതിയേ അനന്തകൃപ പെരുംനദിയേ
    അനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേ

    2 വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം
    വല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയം

    3 തന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയും
    തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ

    4 തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല
    മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ

    5 പാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ
    മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ


    1 Anugrahathin Athipathiye Ananda Krupa Perum Nadiye
    Anudinam Nin Padam Gethiye Adiyanu Nin Krupa Mathiye

    2 Van Vinakal Vanneedukil Valayukayillen Hridayam
    Vallabhan Nee Ennabhayam Vanneedumo Pinne Bhayam

    3 Thannuyire Papikalkai Thannavanam Nee Iniyum
    Thalleedumo Ezha Enne Theerumo Nin Snehamennil

    4 Thiru Karangal Tharunna Nalla Sikshayil Njan Patharukilla
    Makkalenkil Sasanakal Snehathin Prekasanangal

    5 Paridamam Pazh Manalil Parthidum Njan Nin Thanalil
    Marana Dinam Varumalavil Maranjidum Njan Nin Marvidathil



    Anugrahathin Athipatiye Anada Krupa - അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ Anugrahathin Athipatiye Anada Krupa - അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.