Anugrahakkadale Ezhunnallivarika - അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ - Christking - Lyrics

    Anugrahakkadale Ezhunnallivarika - അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ


    അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക'യി-
    ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻ
    പിച്ചളസർപ്പത്തെ നോക്കിയ മനുജർ -
    ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെ

    1 എന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-
    ‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീ
    പന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്
    പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി

    2 ആത്മമാരി കൂടാതെങ്ങനെ ജീവിക്കും
    ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെ
    യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം
    ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം

    3 പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-
    ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെ
    വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
    ഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ

    4 മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി
    ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം
    പീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതും
    മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ

    5 കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെ
    മുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെ
    വീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി നിൻ
    എതിരേല്പിൻ ഗാനങ്ങൾ ഘോഷമായ് പാടണം

    6 സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണെ
    ദുഷ്ടമൃഗങ്ങൾക്കു കാടുകളാകല്ലെ
    രാജമാർഗ്ഗെ ഞങ്ങൾ പാട്ടോടുമാർപ്പോടും
    കുരിശിന്റെ കൊടിക്കീഴിൽ ജയത്തോടു വാഴുവാൻ

    7 സീയോൻ യാത്രക്കാരെ, ദൈവമേ ഓർക്കണേ
    വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ
    വരുമെന്നരുളിയ പെന്നുകാന്താ നിന്റെ
    വരവിനു താമസം മേലിലുണ്ടാകല്ലെ


    Anugrahakkadale Ezhunnallivarika'yi-
    Nnanugrahamadiyaril Alavenye Pakaran
    Pichalasarppathe Nokkiya Manujar-
    Kkokkeyumanugraha Jeevan Nee Nalkiye

    1 Ennil Ninnu Kudichedunnor Vayattil Ni-
    'nnanugraha Jala’nadi Ozhukumennaruli Nee
    Panthrandapposthlanmaril Kudadyamaay
    Penthekkosthin Nalilozhukiya Van Nadi

    2 Aathmari Kudathengane Jeevikkum
    Deshangal Varandupoy Daivame Kaanane
    Yovel Pravachakan Uracha Nin Vagdatham
    Njangalilinnu Nee Nivrthiyakkeedenam

    3 Parishudhakaryasthan Njangalil Vannella-
    Kkuravukal Therkkanam Karunayin Nadiye
    Vettilum Nattilum Vazhiyilum Puzhayilum
    Eevarkkumanugraham Adiyangalayidan

    4 Marupradesham Pattodullasichanandi
    Chedanu Thulyamay Suganadhangal Veeshanam
    Peeshon Geehon Nadi Haddekkal Phrath’athum
    Mediniyil Njangalkkekanam Daivame

    5 Kurudanmar Kanane Chekidanmar Kelkkane
    Mudanthullor Chadane Oomanmar Padane
    Vendeduthorellam Kuttamay’kkudi Nin
    Ethirelpin Ganangal Ghoshamay Padanam

    6 Simhangal Keratha Vazhi Njangalkkekane
    Dushda’mrigangalkku Kadukalakalle
    Rajamargge Njangal Pattodumarppodum
    Kurishinte Kodikkezhil Jayathodu Vazhuvan

    7 Seeyon Yathrakkare, Daivame Orkkane
    Vazhimadhye Avarkkulla Sangkadam Therkkane
    Varumennaruliya Pennukantha Ninte
    Varavinu Thamasam Melilundakalle



    Anugrahakkadale Ezhunnallivarika - അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ Anugrahakkadale Ezhunnallivarika - അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.