Appam Nurukkedumpol - അപ്പം നുറുക്കീടുമ്പോൾ - Christking - Lyrics

    Appam Nurukkedumpol - അപ്പം നുറുക്കീടുമ്പോൾ


    അപ്പം നുറുക്കീടുമ്പോൾ
    നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം
    അപ്പൻ തൻ ഓമന പുത്രനെ നൽകിയീ
    മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം

    1 ഏകൻ പാപം ചെയ്താതൽ
    കുരിശതിൽ ഏകൻ പാടു സഹിച്ചു
    ഏക ബലിയായ് തൻ ദേഹം തന്നായവൻ
    ഏക രൂപമാക്കി തന്നോടൊത്തെന്നെയും

    2 എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും
    എൻ മൂലം എല്ലാ നാളും
    നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ
    നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും

    3 തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ
    അപ്പമൊന്നേന്തിയവൻ
    വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി
    ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം

    4 അപ്പമൊന്നായതിനാൽ പലരാം നാം
    ഒപ്പമവാകാശത്തിൽ
    ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ
    അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ

    5 വീണ്ടും ജനിച്ചവനായ് തൃത്വനാമേ
    വിശ്വാസ സ്നാനമേറ്റോർ
    വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ
    വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ


    Appam Nurukkedumpol
    Ninaykkunnu Kristhan Bali Maranam
    Appan Than Omana Puthrane Nalkiyee
    Marthyare Snehichathethrayo Athalbhutham

    1 Eekan Paapam Cheythaathal
    Kurishathil Eekan Paadu Sahichu
    Eeka Baliyaay Than Deham Thannaayavan
    Eeka Roopamaakki Thannodothenneyum

    2 Enne Bhujicheedunnor Jeevichidum
    En Moolam Ellaa Naalum
    Nin Meniyen Saakshaal Bhakshanamaakki Nee
    Ninnaathmam Thannil Layippikkunnenneyum

    3 Thanne Kaanicha Raavil Thrikkaikalil
    Appmonnenthiyavan
    Vaazhthi Nurukki Svashishyarkku Nalki
    Chonnorthu Kollenamithen Shareeramaam

    4 Appmonnaayathinaal Palaraam Naam
    Oppmavakaashathil
    Othu Vasikkuvaaneppozhum Van Krupa
    Appan Nalkeedume Thruppade Cheruvaan

    5 Veendum Janichavanaay Thrithvanaame
    Vishvaasa Snanamettor
    Veendum Varum Sutha Ormma Dharikkunnor
    Veendeduppin Shuddhe Nalthorum Kaakkunnor



    Appam Nurukkedumpol - അപ്പം നുറുക്കീടുമ്പോൾ Appam Nurukkedumpol - അപ്പം നുറുക്കീടുമ്പോൾ Reviewed by Christking on March 22, 2020 Rating: 5

    1 comment:

    Powered by Blogger.