Athiraavile Thiru Sannadhi Anayunnoru - അതിരാവിലെ തിരുസന്നിധി അണയുന്നൊരു

- Malayalam Lyrics
- English Lyrics
അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാൻ
കൃപയരുൾക യേശുപരനേ
1 രജനീയതിലടിയാനെ നീ സുഖമായ്
കാത്ത കൃപയ്ക്കായ്
ഭജനീയ! നിൻ തിരുനാമത്തിന്നനന്തം
സ്തുതി മഹത്ത്വം
2 എവിടെല്ലാമീ നിശയിൽ മൃതി
നടന്നിട്ടുണ്ട് പരനേ
അതിൽ നിന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്കേ
3 നെടുവീർപ്പിട്ടു കരഞ്ഞിടുന്നു
പല മർത്യരീ സമയേ
അടിയന്നുള്ളിൽ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി നിനക്കേ
4 കിടക്കയിൽ വച്ചരിയാം
സാത്താനടുക്കാതിരിപ്പതിന്നെൻ
അടുക്കൽ ദൂതഗണത്തെ
കാവലണച്ച കൃപയനൽപ്പം
5 ഉറക്കത്തിനു സുഖവും തന്നെൻ
അരികേ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്ത്വം
6 അരുണൻ ഉദിച്ചുയർന്നിക്ഷി
തിദ്യുതിയാൽ വിളങ്ങിടുംപോൽ
പരനേയെന്റെയകമേ
വെളിവരുൾക തിരുകൃപയാൽ
Athiraavile Thiru Sannadhi
Anayunnoru Samaye
Athiyay Nine Sthuthippan
Krupayarulka Yeshuparane
1 Rajaneyathiladiyane Nee Sukhamay
Kaatha Krupakkaay
Bhajaneya! Nin Thiru Namathinnanantham
Sthuthi Mahathvam
2 Evidellaamee Nishayil Mrithi
Nadannittundu Parane
Athil Ninne Paripaalicha
Krupaykkaay Sthuthi Ninakke
3 Neduveerppittu Karanjeedunnu
Pala Marthyareesamaya
Adiyanullil Kuthukam Thanna
Krupakkaay Sthuthi Ninakke
4 Kidakkayil Vechariyam
Saathan Aduka Thiruppathinnen
Adukkal Dhootha Ganathe Kavalanacha
Krupay Analappam
5 Urakkathinu Sukhavum Thannen
Arike Ninnu Krupayaal
Urangkathenne Balamay Kaatha
Thiru Menikku Mahathuvam
6 Arunan Uthichuyarneekshi
Thidyuthiyaal Vilangedumpol
Parane Ente Akame
Velivarulka Thirukrupayaal
Athiraavile Thiru Sannadhi Anayunnoru - അതിരാവിലെ തിരുസന്നിധി അണയുന്നൊരു
Reviewed by Christking
on
March 23, 2020
Rating:

No comments: