Athimodam Ninthiru Sannidhiya - അതിമോദം നിന്തിരു സന്നിധിയണയുന്നു - Christking - Lyrics

    Athimodam Ninthiru Sannidhiya - അതിമോദം നിന്തിരു സന്നിധിയണയുന്നു


    അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ
    സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം

    1 തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ
    തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ

    2 മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ
    പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം

    3 അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു
    തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ

    4 അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ
    അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ

    5 ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ
    ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ

    രീതി:അതിരാവിലെ തിരുസന്നിധി


    English

    Athimodam Ninthiru Sannidhiya - അതിമോദം നിന്തിരു സന്നിധിയണയുന്നു Athimodam Ninthiru Sannidhiya - അതിമോദം നിന്തിരു സന്നിധിയണയുന്നു Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.