Athishayamae Athishayamae Deivathinte - അതിശയമേ അതിശയമേ ദൈവത്തിന്റെ സ്നേഹം

- Malayalam Lyrics
- English Lyrics
1 അതിശയമേ അതിശയമേ ദൈവത്തിന്റെ സ്നേഹം
വർണ്ണിപ്പാൻ വാക്കുകൾ പോരാ
പാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരു
ദൈവത്തിന്റെ സ്നേഹം ആശ്ചര്യം
എന്നെ സ്നേഹിച്ചതിനാൽ
എന്നെ വീണ്ടെടുത്തല്ലോ
ഒരു ദൈവ പൈതലാക്കി തീർത്തല്ലോ
ഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടും
ഹലേലൂയ്യാ ഹലേലൂയ്യാ
2 പാപത്തിന്റെ അന്ധകാര ബന്ധനത്തിൽ ഞാൻ
ഈ ലോകത്തിൽ സുഖങ്ങൾ തേടി പോയി
സ്നേഹ താതൻ തന്റെ സ്നേഹം തള്ളിക്കളഞ്ഞു
ഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെ
3 ദൈവത്തിന്റെ പൈതൽ എന്നു വിളിക്കപ്പെടാൻ
എന്നിൽ യോഗ്യതകൾ എന്തുകണ്ടു നീ
കാൽവറിൽ എനിക്കായി ജീവൻ നൽകിയ
ദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ...
Athishayamae Athishayamae Deivathinte Sneham
Varnninpan Vakkukal Pora
Papi Aayirunenne Thedi Paridathil Vannoru
Daivathinte Sneham Aashcheryam
Enne Snehichathinal
Enne Veendeduthalo
Oru Daiva Paithalakki Theerthalo
Njaan Aaradhichedum Ennum Sthuthi Padidum
Hallelujah, Hallelujah
2 Papathinte Andhagara Bendhanathil Njaan
Ie Lokathil Sughkangkal Thedippoyi
Sneha Thathan Thante Sneham Thalli Kalenju
Oru Dhurtha Puthran Aayi Poyi Njaan
3 Deivathinte Paithal Ennu Vilikkappedan
Ennil Yogyathakal Enthu Kandu Nee
Kalvariyil Enikkay Jeevan Nalkiya
Daiva Krupa Ennike Aashcheryamae
Athishayamae Athishayamae Deivathinte - അതിശയമേ അതിശയമേ ദൈവത്തിന്റെ സ്നേഹം
Reviewed by Christking
on
March 23, 2020
Rating:

No comments: