Athishayame Yeshuvin Sneham - അതിശയമേ യേശുവിൻ സ്നേഹം

- Malayalam Lyrics
- English Lyrics
1 അതിശയമേ യേശുവിൻ സ്നേഹം
ആനന്ദമേ ആയതിൻ ധ്യാനം(2)
ആഴമുയരം നീളം വീതി (2)
ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ
മമ മണാളാ നിൻ പ്രേമത്താലെ (2)
നിറയുന്നേ എൻ ഉള്ളം ഇന്നേരം
2 മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ
അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)
മഹത്വമെ നിൻ നാമത്തിനു (2)
മഹത്വമെ എന്നും എന്നേക്കും
3 കാത്തു കൃപയിൻ കാലം മുഴുവൻ നീ
കൈവിടാതെന്നെ കണ്മണിപോലെ(2)
കലങ്ങിയുള്ളം നീറുന്നേരം (2)
അരികിൽ വന്നേകി, ആശ്വാസം
4 തളർന്ന നേരം തിരുഭുജം അതിനാൽ
താങ്ങി എടുത്തോ താതനോടിരുത്താൻ (2)
തരുന്നേ നാഥാ സമസ്തവും ഞാൻ(2)
ദിവ്യ സ്നേഹത്താൽ, എന്നെയും
5 മറന്നാലും ഒരമ്മതൻ കുഞ്ഞിനെ
മറക്കുകില്ലൊരു നാളും നീ എന്നെ (2)
വരച്ചല്ലോ നിൻ ഉള്ളം കൈയ്യിൽ (2)
വാക്കു മാറാത്ത, മഹേശൻ
6 ഏറിയ വെള്ളങ്ങൾക്കെളുതല്ലേ അകറ്റാൻ
ഏഴയെ നിൻ പ്രേമത്താലെ നിന്നും(2)
പകരുക നിൻ ആത്മശക്തി (2)
എന്നും വർണ്ണിപ്പാൻ, നിൻ പ്രേമം
7 ഏതുമില്ലേ ഏകുവാൻ ഇഹത്തിൽ
ഏഴമേൽ വച്ച സ്നേഹമതോർത്താൽ (2)
ഏകുന്നേ സ്തുതി സ്തോത്രവും ഞാൻ (2)
ഏറ്റുകൊൾക നീ, എൻ പ്രിയാ
1 Athishayame Yeshuvin Sneham
Aanandhame Aayathin Dhyanam
Aazham Uyaram Neelam Veethy
Aarkku Grehikkam, Ie Bhoovil
Mama Manaala Nin Premathale
Nireyunne en Ullaminneram
2 Marannu Swarga Sukham Akhilavum Nee
Alanja Enne Marvilanappaan
Mahathwame Nin Naamathinu (2)
Mahathwame Ennum, Ennekkum
3 Kaathu Krupayil Kaalam Muzhuvan Nee
Kai Vidathenne Kanmani Pole
Kalangy Ullam Neerum Neram (2)
Arikil Vanneky, Aaswasam
4 Thalarnna Neram Thiru Bhujamathinal
Thangiyedutho Thathanodiruthan
Tharunne Nadha Samasthavum Njan
Divya Snehathal, Enneyum
5 Marannalum Oramma Than Kunjine
Marakkukilloru Naalum Nee Enne
Varachalo Nin Ullam Kayyil
Vaakku Maaratha, Maheshan
6 Eariya Vellangalkkeluthalle Akattan
Eazhaye Nin Premathil Ninnum
Pakaruka Nin Aathma Shakthy
Ennum Varnnippan, Nin Premam
7 Eathumille Eakuvan Ihathil
Ezhamel Vacha Snehamathorthal
Eakunne Sthuthy Sthothravum Njan
Eettu Kolka Nee, en Priya
Athishayame Yeshuvin Sneham - അതിശയമേ യേശുവിൻ സ്നേഹം
Reviewed by Christking
on
March 23, 2020
Rating:

No comments: