Athyantha Shakthi Mankudarangalil - അത്യന്തശക്തി മൺകൂടാരങ്ങളിൽ - Christking - Lyrics

    Athyantha Shakthi Mankudarangalil - അത്യന്തശക്തി മൺകൂടാരങ്ങളിൽ


    അത്യന്തശക്തി മൺകൂടാരങ്ങളിൽ
    ആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തി
    പരിശുദ്ധാത്മാവേ ദൈവാത്മാവേ
    ഈ അത്ഭുത മാരി ഇന്ന് പെയ്യണമേ

    മുൾപ്പടർപ്പിൽ അന്ന് മോശ കണ്ട
    വെന്തുപോകാത്ത കത്തുന്ന തീ
    ഈ അത്യന്തശക്തി എന്റെ സ്വന്തമല്ല
    മൺപാത്രങ്ങളിൽ പകർന്നതാം തീ

    സീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യം
    കർമേലിൽ ഇറങ്ങിയ ദൈവീക തീ
    അഭിഷേകത്താൽ എന്നെ നിറക്കേണമേ
    മാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെ

    സെഹിയോൻ മാളികയിൽ ഇറങ്ങിയ തീ
    നൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീ
    കാത്തിരിക്കുന്ന ജനത്തിന്മീതെ
    അഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേ

    അന്ത്യകാലത്ത് സകലജഡത്തിന്മേലും
    പകരുന്നതായ നിന്റെ ശക്തി
    ഞങ്ങളിന്മേലും തലമുറമേലും
    വൻശക്തിയോടെ ഇന്ന് പകരേണമെ

    പുതിയ വീഞ്ഞ് പുതിയ ശക്തി
    മൺകൂടാരങ്ങളിൽ ഇന്ന് പകരേണമെ
    പരിശുദ്ധമാരി എന്നിൽ പെയ്യണമേ
    മഹത്വകരമായ വേല ചെയ്യാൻ


    Athyantha Shakthi Mankudarangalil
    Aadima Nutandil Pakarnna Shakthi
    Parishudhathmave Daivathmave
    Ie Athbhutha Mari Inne Peyyaname

    Mulppadarppil Anne Mosha Kanda
    Venthupokatha Kathunna Thee
    Ie Athyanthashakthi Ente Swanthamalla
    Manpathrangalil Pakarnnathaam Thee

    Seenayil Niranjatham Van Sannidhyam
    Karmelil Irrangiya Daiveeka Thee
    Abhishekathal Enne Nirakkename
    Malinyangalellam Kathichampalakatte

    Sehiyon Malikayil Irangiya Thee
    Nuttirupath Samghathinmel Pakarnnatham Thee
    Kathirikkunna Janathinmethe
    Agninavukal Pol Inne Pakarename

    Anthyakaalathe Sakala Jadathinmelum
    Pakarunnathaya Ninte Shakthi
    Njangalinmelum Thalamuramelum
    Vanshakthiyode Inne Pakarename

    Puthiya Venje Puthiya Shakthi
    Mankodarangalil Inne Pakarename
    Parishudhamari Ennil Peyyaname
    Mahathvakaramaya Vela Cheyyan



    Athyantha Shakthi Mankudarangalil - അത്യന്തശക്തി മൺകൂടാരങ്ങളിൽ Athyantha Shakthi Mankudarangalil - അത്യന്തശക്തി മൺകൂടാരങ്ങളിൽ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.