Avanente Sangkethamaam - അവനെന്റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം

    Avanente Sangkethamaam - അവനെന്റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം


    അവനെന്റെ സങ്കേതമാം
    ഉറപ്പുള്ള കോട്ടയുമാം
    ജീവന്റെ ബലവും സഹായകനുമാം
    പാറയും വെളിച്ചവും രക്ഷയുമാം

    1 ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ
    മനസ്സു തകർന്നോർക്കു ഉദ്ധാരകൻ
    കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ
    എളിയവർക്കു ന്യായപാലകൻ

    2 പാപികളായോർക്കു പരിഹാരകൻ
    ഏഴകളായോർക്കു ഉദ്ധാരകൻ
    രോഗികളായോർക്കു വൈദ്യനവൻ
    കുരുടരായോർക്കു വെളിച്ചമവൻ

    3 അദ്ധ്വാനിക്കുന്നോർക്കു സഹായകൻ
    ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ
    വിശക്കുന്നോർക്കു ജീവ അപ്പം
    ദാഹിക്കുന്നോർക്കു പാനപാത്രം


    Avanente Sangkethamaam
    Urappulla Kottayumaam
    Jevante Balavum Sahayakanumam
    Parayum Velichavum Rakshayumam

    1 Hridayam Nurungiyor-kaswasakan
    Manassu Thakarnnorku Uddarakan
    Kazdapedunnorku Adutha Thuna
    Eliyavarku Nayapalakan

    2 Papikalayorku Pariharakan
    Ezakalayorku Uddarakan
    Rogikalyorku Vaidyanavan
    Kurudarayorku Velicahamavan

    3 Advanikunnoruku Sahayakan
    Bharam Chumaporku Kaithangavan
    Visakunnorku Jeeva Appam
    Dahikunnorku Panapathram



    Avanente Sangkethamaam - അവനെന്റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം Avanente Sangkethamaam - അവനെന്റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.