Chernnidume Njaan Swargga - ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ - Christking - Lyrics

    Chernnidume Njaan Swargga - ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ


    1 ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ
    തീരും സമസ്ത ക്ളേശവുമവിടെനിക്കേറും സന്തോഷം സതതം

    2 പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ
    നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ

    3 വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ
    ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും

    4 ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ
    ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്

    5 ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ
    വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ

    6 വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ
    എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ


    1 Chernnidume Njaan Swargga Kanaanil Priyanodothu Vasippan
    Theerum Samastha Kleshavumavidenikkerum Santhosham Sathatham

    2 Prathyashayodee-yihathe Vittavaram Parishudhar Samghamundavide
    Nithyathayodavar Mukhangaloronnum Kaanum Niyatham Modamathe

    3 Vin Doothasainyam Niranirayaay Ninnanu Nimisham Sthuthi Cheythidumpol
    Impam Dhvanikkum Madhurasamgetham Naathanumaay Chernnaalapikkum

    4 Jeevajalanadi Palunki’nothozhukum Jeeva Tharukkalathin Karayil
    Eekum Nirantharaphalam Athinnalakal Nalkum Saukhyam Jaathikalkke

    5 Iee Bhoovil Sangkadaduritha Bharathal Kanner Thookiya Than Priyaye
    Vegam Karangalienthidu’maruma Manalan Thuvarumaval Kanneer

    6 Vegam Varaam Njaan Veedorukkiya Pin Ennura Cheythu Gamichavane
    Eppol Varum Neeyen Priyabhavanam Kaanmanashayatherunne



    Chernnidume Njaan Swargga - ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ Chernnidume Njaan Swargga - ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.