Chernnidum Naam Bhagyanaattil - ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം - Christking - Lyrics

    Chernnidum Naam Bhagyanaattil - ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം


    1 ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം
    അല്ലലെല്ലാം മാറി ഉല്ലാസമായ്,
    ക്രിസ്തൻ പേർക്കായ് കഷ്ടം സഹിച്ചവർ വാണിടുമേ
    ക്രിസ്തൻ നാമം ധരിച്ചെന്നെന്നുമേ... ചേർന്നിടും നാം

    2 ആത്മാവിൻ ശക്തിയിൽ കാക്കുന്നോർക്കായി
    സ്വർഗ്ഗത്തിൽ സൂക്ഷിക്കും നിക്ഷേപങ്ങൾ
    വാട്ടം മാലിന്യം ഏശാത്തവകാശം പ്രാപിച്ചീടാൻ
    നമ്മെ തനിക്കായി വീണ്ടെടുത്തു... ചേർന്നിടും നാം

    3 കഷ്ടങ്ങളേറ്റം വർദ്ധിച്ചെന്നാലും
    ഒട്ടും ഭയം ഇല്ല പിന്മാറില്ല
    വിട്ടീടുമേ ദുഷ്ടലോകത്തിൻ പ്രതാപങ്ങളെ
    വിൺ വീട്ടിൻ ദർശനം കണ്ട ശുദ്ധർ... ചേർന്നിടും നാം

    4 ലോകത്തിൻ മാലിന്യം വിട്ടോടിപ്പോയോർ
    വീണ്ടും അതിൽ വീണു തോറ്റു പോയാൽ
    എത്ര കഷ്ടം എത്ര ഭയങ്കര വീഴ്ച്ചയത്
    മറ്റാരും രക്ഷിപ്പാനില്ലിഹത്തിൽ... ചേർന്നിടും നാം

    5 ഉന്നതദൗത്യം പാടേ മറന്ന്
    ലോകത്തിൻ പിന്നാലെ ഓടീടുന്നോർ
    ഓർത്തീടുക സ്വർഗ്ഗ സൗഭാഗ്യങ്ങളെല്ലാം നഷ്ടം
    ചിന്തിച്ചനുതപിച്ചീടിൽ ഭാഗ്യം... ചേർന്നിടും നാം

    6 കാന്തയിൻ വസ്ത്രം എത്രയോ ശുഭ്രം
    ശുദ്ധന്മാർ നീതി പ്രവർത്തികളാൽ
    ഹല്ലേലുയ്യാ! ജയത്തിൻ ഘോഷസ്വരം മുഴങ്ങും
    കുഞ്ഞാട്ടിൻ കല്യാണവേളയതിൽ... ചേർന്നിടും നാം


    Chernnidum Naam Bhaagyanaattil Enthaanandam
    Allalellaam Maari Ullaasamaai-chernnidum Naam
    Kristhan Perkkaai Kashdam Sahichavar Vaanidume
    Kristhan Naamam Dharichennennume... Chernnidum Naam

    1 Aathmaavin Shakthiyil Kaakkunnorkkaayi
    Svarggathil Sookshikkum Nikshepangal
    Vaattam Maalinyam Eeshathavakasham Prapichedaan
    Namme Thanikkay Vendeduthu... Chernnidum Naam

    2 Kashdangalettam Vardhichennaalum
    Ottum Bhayam Illa Pinmaarilla
    Vittedume Dushta Lokathin Prathapangale
    Nin Veettin Darshanam Kanda Shudhar... Chernnidum Naam

    3 Lokathin Maalinyam Vittodippoyor
    Veendum Athil Veenu Thottu Poyaal
    Ethra Kashdam Ethra Bhayankara Vezhchayathe
    Mattaarum Rakshippaan Illihathil... Chernnidum Naam

    4 Unnathadauthyam Paade Maranne
    Lokathin Pinnaale Oodidunnoor
    Oorthiduka Svargga Saubhagyangal Ellaam Nashtam
    Chinthichanutha’picheedil Bhaagyam... Chernnidum Naam

    5 Kaanthayin Vasthram Ethrayo Shubhram
    Shudhanmaar Nethi Pravarthikalaal
    Halleluyyaa! Jayathin Ghoshasvaram Muzhangum
    Kunjaattin Kalyaana Velayathil... Chernnidum Naam



    Chernnidum Naam Bhagyanaattil - ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം Chernnidum Naam Bhagyanaattil - ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.