Cherume Vegam Cherume Ente - ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ - Christking - Lyrics

    Cherume Vegam Cherume Ente - ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ


    ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ വാസത്തിൽ

    1 ആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻ
    എന്നു ഞാൻ പോയി ചേർന്നിടുമെന്റെ താതന്റെ നിത്യരാജ്യത്തിൽ

    2 സ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നു
    എന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻ

    3 വീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻ
    ആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാ

    4 ചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെ
    പങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽ

    5 അല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേ
    ഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോ

    6 ഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു പ്രിയനാഥനെ
    എന്നു വന്നെന്റെ ആകുലം തീർത്തു തങ്ക മാർവ്വതിൽ ചേർക്കുമോ

    7 സ്വർഗ്ഗീയദൂതഗണത്തോടൊത്തു ഗാനങ്ങൾ നിത്യം പാടുവാൻ
    സന്തതം കൊതിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേൻ

    8 എന്തു താമസം വരുവാൻ മമ കാന്തനെ ശാരോൻ പുഷ്പമേ
    വെന്തുരുകുന്നു എന്റെ മാനസം അന്തികേവന്നണഞ്ഞീടാൻ

    9 കാഹളം ധ്വനിച്ചീടുമേ തൻ വിശുദ്ധന്മാരെ ചേർക്കുവാൻ
    ചേരുമേ വേഗം ചേരുമേ ഞാനും പാടുമേ നിത്യം ഗീതങ്ങൾ


    Cherume Vegam Cherume Ente Thaathante Nithya Vaasaththil

    1 Aayussil Kandittillatha Kazhchakandu Njan Aanandichidan
    Ennu Njan Poyi Chernnidumente Thathante Nithyarajyathil

    2 Svargeyabhagyam Orkkunthorumen Ullam Santhoshal Thullunnu
    Ennu Vannidum Priyarakshakan Maniyarathannil Cherthidan

    3 Vendeduthene Vilaykkukonda Priyane Ninne Kanuvan
    Aanandamullil Thingunnu Premamerunnu Pranavallabha

    4 Chankuthurannu Enne Thediya Daivathin Ekajathane
    Pankam Akati Ninnil Cherkkuvan Thonniya Krupa Ethramel

    5 Allal Thernnu Njaan Ninnil Cheruvan Vallabha Kothichedunne
    Ullasam Poondu Mutham Cheyuvan Ethranal Parthidenamo

    6 Iee Marubhoovile Vasathalullam Neerunnu Priyanahane
    Ennu Vannente Aakulam Therthu Thankamarvathil Cherkkumo

    7 Svargeyadoothaganathodothu Ganangal Nithyam Paduvan
    Santhatham Kothicheedunne Ente Prathyasha Vardhichedunnen

    8 Enthu Thamasam Varuvan Mama Kanthane Sharon Pushpame
    Venthurukunnu Ente Manasam Anthikevannananjeedan

    9 Kahalam Dhvanichedume Than Vishudhanmare Cherkkuvan
    Cherume Vegam Cherume Njanum Padume Nithyam Geethangal



    Cherume Vegam Cherume Ente - ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ Cherume Vegam Cherume Ente - ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.