Daiva Sneham Chollaan Aavillenikke - ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് - Christking - Lyrics

    Daiva Sneham Chollaan Aavillenikke - ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്


    ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
    വർണ്ണിച്ചത്‌ തീർക്കാൻ നാവില്ലെനിക്ക് (2)
    ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
    കുന്നുകളിലേറും അതിന്നുയരം (2)

    1 അമ്മ മറന്നാലും മറന്നിടാത്ത
    അനുപമ സ്നേഹം അതുല്യ സ്നേഹം
    അനുദിനമേകി അവനിയിലെന്നെ
    അനുഗ്രഹിച്ചീടും അവർണ്യസ്നേഹം;- ദൈവ...

    2 അലകളുയർന്നാൽ അലയുകയില്ല
    അലിവുള്ള നാഥൻ അരികിലുണ്ട്
    വലമിടമെന്നും വലയമായ്‌ നിന്ന്
    വല്ലഭനേകും ബലമതുല്യം;- ദൈവ...

    3 സ്വന്തപുത്രനെയും ബലിതരുവാൻ
    എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
    അന്തമില്ലാകാലം സ്തുതി പാടിയാലും
    തൻ തിരുകൃപയ്ക്കതു ബദലാമോ;- ദൈവ...


    Daiva Sneham Chollaan Aavillenikke
    Varnnichathe Theerkkaan Naavillenikke (2)
    Aazhiyilumaazham Daivathinte Sneham
    Kunnukalilerum Athinnuyaram (2)

    1 Amma Marannaalum Marannidatha
    Anupama Sneham Athulya Sneham
    Anudinam Eki Avaniyilenne
    Anugrahicheedum Avarnya Sneham;- Daiva...

    2 Alakaluyarnnal Alayukayilla
    Alivulla Naathan Arikilunde
    Valamidamennum Valayamaay Ninne
    Vallabhanekum Balamathulyam;- Daiva...

    3 Svantha Puthraneyum Balitharuvaan
    Enthu Snehamennil Chorinju Paran
    Anthamillakalam Sthuthi Paadiyaalum
    Than Thiru’krpaykkathu Badalaamo;- Daiva...



    Daiva Sneham Chollaan Aavillenikke - ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് Daiva Sneham Chollaan Aavillenikke - ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.