Daivam Thante Kungungalkku - ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് - Christking - Lyrics

    Daivam Thante Kungungalkku - ദൈവം തന്റെ കുഞ്ഞുങ്ങൾക്ക്


    ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു
    ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ല
    ആരും ഒരിക്കലും നിനച്ചിട്ടില്ല

    1 പാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻ
    പാതാള യാത്ര ചെയ്കെ
    പാരിതിൽ വന്നതാം പരമസുതൻ എൻ
    പാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം...

    2 ഈ ലോക ജീവിതയാത്രയതിൽ വൻ
    ഭാരങ്ങളേറിടുമ്പോൾ
    ആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്
    നല്ലൊരു സഖിയായവൻ(2);- ദൈവം...

    3 സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾ
    എന്നുള്ളം നിറഞ്ഞിടുന്നേ
    എന്നിരുൾ മാറിടും എന്നഴൽ നീങ്ങിടും
    എൻ വീട്ടിൽ എത്തീടുമേ(2);- ദൈവം...


    English

    Daivam Thante Kungungalkku - ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് Daivam Thante Kungungalkku - ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.