Daivam Yahovayaya Daivam - ദൈവം യഹോവയായ ദൈവം - Christking - Lyrics

    Daivam Yahovayaya Daivam - ദൈവം യഹോവയായ ദൈവം


    ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നു
    യാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെ
    എന്റെ അടുക്കൽ കൂട്ടുവിൻ(2)

    1 ലോകത്തിൻ ഗതികളെല്ലാം-പ്രിയന്റെ
    വരവിനെ ഘോഷിക്കുന്നു
    ആകാശത്തിന്റെ ശക്തികളൊക്കെ ഇളകുന്നു
    ഭൂമിയും വിറച്ചീടുന്നു(2)

    2 ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോ
    ഏറ്റം നിന്ദിക്കപ്പെടുന്നു
    നിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻ
    കർത്താവ് വരും വേഗത്തിൽ(2)

    3 ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾ
    ഏറ്റം പെരുകി വരുന്നേ
    കർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽ
    തൻ കൂടെ വാണിടാമെന്നും(2)

    4 ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെ
    രക്ഷ സമീപമായതാൽ
    രാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായി
    മേഘത്തിൽ വെളിപ്പെടാറായ്(2)


    English

    Daivam Yahovayaya Daivam - ദൈവം യഹോവയായ ദൈവം Daivam Yahovayaya Daivam - ദൈവം യഹോവയായ ദൈവം Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.