Daya Lafichor Nam Sthuthicheeduvom Athinu - ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം അതിനു

- Malayalam Lyrics
- English Lyrics
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
അതിനു യോഗ്യൻ ക്രിസ്തുവത്രെ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്ത്തീടാം
1 നിൻ തിരുമേനിയറുക്കപ്പെട്ടു നിൻ
രുധിരത്തിൻ വിലയായ് വാങ്ങിയതാം
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ
ജാതികൾ സർവ്വവും ചേർത്തുകൊണ്ട്;- ദയ...
2 പാപത്തിന്നധീനതയിൽ നിന്നീ
യടിയാനെ നീ വിടുവിച്ചു
അത്ഭുതമാർന്നൊളിയിൽ പ്രീയനോടെ
രാജ്യത്തിലാക്കിയതാൽ;- ദയ...
3 വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻ
സിംഹാസനവാസികളും താൻ
ആയവനരുളിയ രക്ഷയിൻ മഹിമക്കായ്
കിരീടങ്ങൾ താഴെയിട്ടും;- ദയ...
4 ദൈവകുഞ്ഞാടവൻ യോഗ്യനെന്നു
മോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്
സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽ
ശബ്ദത്താൽ പരിശുദ്ധയാം സഭയെ;- ദയ...
5 യേശുതാൻ വേഗം വരുന്നതിനാൽ
മുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെ
സ്നേഹിച്ച യേശുവേ കണ്ടീടുവോം നാം
ആനന്ദനാളതിലേ;- ദയ...
Daya Labhichor Naam Sthuthicheduvom
Athinu Yogyan Kristhuvathre
Madhurya Raagamam Geethangkalale
Avane Naam Pukazhtheedam
1 Nin Thirumeni'yarukkappettu Nin
Rudhirathin Vilayayi Vangkiyathaam
Gothrangkal Bhashakal Vamshangkal
Jaathikal Sarvvavum Cherthu Konde
2 Papathinn'adhenathayil Ninnee
Adiyane Nee Viduvichu
Athbhutha'marnnoliyil Preyanude
Raajyathil Akkiyathal
3 Veezhunnu Priyane Vazhthiduvan
Simhasanavasikalum Than
Aayavan Aruliya Rakshayin Mahimakkayi
Kiredangkal Thaazheyittm
4 Daiva Kunjadavan Yogyanennu
Mokshathil Kelkkunna Shabdamathe
Sthuthichidam Vellathin'irachil Pol
Shabdathal Parishuddhayam Sabhaye
5 Yeshu Than Vegam Varunnathinal
Muzhangkal Madakki Namaskarikkam-namme
Snehicha Yeshuve Kandeduvom Naam
Aananda Nalathile
Daya Lafichor Nam Sthuthicheeduvom Athinu - ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം അതിനു
Reviewed by Christking
on
April 03, 2020
Rating:

No comments: