Deham Mannaakum Mumbe Thedikkol - ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ - Christking - Lyrics

Deham Mannaakum Mumbe Thedikkol - ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ


ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ
ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻ
ഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾക

1 ബാലത കോമളത്വം വാടും പൂവോടു തുല്യം
ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം
പാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ

2 രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നു
വേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽ
ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ

3 ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേ
തെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോ
പറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം

4 കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ


Deham Mannaakum Mumbe Thedikkol Daivakrupa
Lokavaazhchayodungum Kaalam Muzhuvan
Eeka Rakshaakaranaam Yeshuvil Chernnukolka

Baalatha Komalathwam Vaadum Poovodu Thullyam
Balavum Raktha-thilappum Saukhyavum Ellaam
Paarilaarkkum Urappaan Paadullath Allayallo

Rogangal Angumingum Dehathil Paarthidunnu
Vegam Vardhichidum Sarvveshann Aajnjayaal
Aakekkoodi Njarukkum Pokum Jeevanathinaal

Chuttilum Aapathukal Thuka Bahuvaayingunde
Thettinilppaan Ninakku Sheshiyillayyo!
Pattikkol Nee Parane Bhayannukol Neramellaam

Kaazhcha Mangidum Mumbe Kelvi Poyidum Mumbe
Kaayamengum Tharichu Maravikkum Mumbe
Krurappey Koottam Vannu Kondupoyidum Mumbe



Deham Mannaakum Mumbe Thedikkol - ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ Deham Mannaakum Mumbe Thedikkol - ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.