Deva Deva Nandanan Kurisheduthu - ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ - Christking - Lyrics

Deva Deva Nandanan Kurisheduthu - ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ


ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ പ്രിയരേ;
കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നു
നോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്താവിൽ

1 പരമപിതാവിനുടെ തിരുമാർവ്വിലിരുന്നവൻ
പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻ
പരമദ്രോഹികളാകും നരരിൽ കരളലിഞ്ഞു
സർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോ

2 കുറ്റമറ്റവൻ കനിവറ്റ പാതകനാലെ
ഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടു
ദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽ
കഷ്ടം! തിരുമേനികൾ മുറ്റുഅഴന്നുവാടി

3 തിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നു
തിരുമേനിയാകെ ചോര തുടുതുടെയൊലിക്കുന്നു
അരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേ
കുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നു

4 കരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടു
ശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര-
കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽ
വരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായി

5 കുറ്റമറ്റവൻ പാപ പെട്ടവൻ പോൽ പോകുന്നു
ദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം ചെയ്യുന്നു
പെറ്റമാതാവങ്ങയ്യോ! പൊട്ടിക്കരഞ്ഞിടുന്നു
ഉറ്റനാരിമാർ കൂട്ട-മെത്രയുമലറുന്നു

6 എത്രയും കനിവുള്ള കർത്താവേ! ഭർത്താവേ! ഈ
ചത്തചെള്ളാം പാപിമേലെത്ര സ്നേഹം നിനക്കു
കർത്താവേ, നീ നിന്റെ രാജ്യത്തിങ്കൽ വരുമ്പോളീ
ഭൃത്യനെയും കൂടെയങ്ങോർത്തുകൊണ്ടീടണമേ


Deva Deva Nandanan Kurisheduthu
Povathu Kaanmeen Priyare;
Kaavilundaaya Shaapam Povaanihathil Vannu
Novettu Thalarnnayyo! Chaavaanaay Golgothaavil

1 Parama Pithaavinude, Thirumaarvvil’irunnavan
Parama Geethangal Sadaa Parichil Kettirunnavan
Parama Drohikalaakum Nararil Karalalinju
Sarvva Mahimayum Vitturvviyinkal Vannayyo

2 Kuttamattavan Kanivatta Paathakanaale
Ottappettu Dushdaraal Kettivariyappettu
Dushtakaikalaaladi Pettuzhutha Nilam Pol
Kashdam! Thirumenikal Muttum Azhannu Vaadi

3 Thiru Mukhaambujamithaa Adikalaal Vaadidunnu
Thirumeniyaake Chora Thuduthude’yolikkunnu
Arikalinnarishamo Kurayunnill Alppavume
Kurishil Tharackkayennu Theruthere Vilikkunnu

4 Karuna Thellumillathe Arikal Chuzhannu Kondu
Shirassil Mulmudi Vachu Thirumukham Thuppi Bhaara-
Kurishang’eduppichayyo! Karakettidunnithaa Kaal-
Vari’malayinkal Thanne Kurishichiduvanayi

5 Kuttamattavan Paapa-pettavan Pol Pokunnu
Dushder Kuttam Chuzhannu Ettam Pangkam Cheyyunnu
Petta Mathavangayyo! Pottikkaranjidunnu
Utta Naarimar Koottamethrayum Alarunnu

6 Ethrayum Kanivulla Karthaave! Bharthaave! Iee
Chatha’chellam Paapimelethra Sneham Ninakku
Karthaave Nee Ninte Raajyathingkal Varumbolee-
Bhruthyaneyum Kudeyangorthu Kondedaname



Deva Deva Nandanan Kurisheduthu - ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ Deva Deva Nandanan Kurisheduthu - ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.