Devadhi Deva Sutha Yahaam - ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ - Christking - Lyrics

Devadhi Deva Sutha Yahaam - ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ


ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ
ദാസരിൽ വൻകൃപ പകർന്നിടുവാൻ
വാഴ്ത്തി പുകഴ്ത്തിടുന്നേ

1 ആശ്രിതർക്കഭയം അരുളുന്നോനേ
ആലംബം നീ മാത്രമേ
ആഴിയിൻ അലകൾപോൽ പകർന്നീടുക
അളവറ്റ സ്നേഹമെന്നിൽ

2 വാനം ഭൂവാക്കിനാൽ ചമച്ചവനെ
വാക്കുമാറാത്തവനെ
വാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻ
വാഞ്ഛയായ് കാത്തിടുന്നേ

3 ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻ
അവനെന്റെ ഉപനിധിയേ
അന്ത്യം വരെ എന്നെ കാത്തിടുവാൻ
അവൻ മതിയായവനെ

4 കഷ്ടങ്ങൾ അടിക്കടി ഏറിടിലും
കലങ്ങാതെ നിന്നീടുവാൻ
കഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-
അവൻ കരങ്ങളിൽ താണിരിക്കാം

5 വാഗ്ദത്തം അഖിലവും നിറവേറുന്നേ
വരവിൻ നാൾ അടുത്തിടുന്നേ
വാഞ്ഛയോടവനായ് കാത്തിടുന്നോർ
അന്നു വിൺപുരം പൂകിടുമേ


Devadhi Deva Sutha Yahaam Shashvathane Nin
Dasaril Vankrupa Pakarnniduvan
Vazhthi Pukazhthidunne

1 Aashritharkkabhayam Arulunnone
Aalambam Nee Maathrame
Aazhiyin Alakalpol Pakarnneeduka
Alavatta Snehamennil

2 Vaanam Bhoovakkinal Chamachavane
Vakkumaaraathavane
Vagdatham Enikkaaythannavane-njaan
Vanjchayay Kaathidunne

3 Aare Vishvasichathennariyunnu Njaan
Avanente Upanidhiye
Anthyam Vare Enne Kaathiduvaan
Avan Mathiyayavane

4 Kashdangal Adikkadi Eeridilum
Kalangathe Ninneeduvaan
Kazhukupol Puthubalam Dharicheeduvaan-avan
Karangalil Thanirikkaam

5 Vagdatham Akhilavum Niraverrunne
Varavin Naal Aduthidunne
Vanjchayodavanay Kathidunnor Annu
Vinpuram Pookidume



Devadhi Deva Sutha Yahaam - ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ Devadhi Deva Sutha Yahaam - ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.