Devajana Samajame Ningalashesham - ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ

    Devajana Samajame Ningalashesham - ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ


    ദേവജന സമാജമേ നിങ്ങളശേഷം
    ജീവനാഥനെ സ്തുതിപ്പിൻ
    ജീവനരുളും ദിവ്യജീവാമൃതമാം യേശു
    ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തം

    1 ചാവിന്നവകാശത്തിൽ നിന്നതിദയയാൽ
    ദേവൻ ദത്താക്കിനാൻ നമ്മെ
    ശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാ
    മേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻ

    2 കല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ
    യ്ക്കുള്ളിലിരുന്നയീ നമ്മെ
    അല്ലൽ കൂടാതെ തന്റെ തുല്യമില്ലാത്ത കൃപ
    യ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻ

    3 ഏകാത്മസ്നാനം മൂലവും അത്രയുമല്
    ഏകാത്മപാനം വഴിയും
    ഏക ശരീരമായിട്ടേകി ഭവിച്ചതിനാൽ
    ഏക പൂപാനുഭോഗഭാഗികളായിതു നാം

    4 താനേ കഴിച്ചൊരേകമാം ബലിയാൽ തന്റെ
    സൂനു സമുദയങ്ങളെ
    ഊനമകറ്റി നിത്യ വാനരാജ്യാവകാശ
    സ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകി

    5 കർത്തൃനിർമ്മിതമായുള്ള പൊരുളാം
    ദിവ്യ സത്യകൂടാരമതിങ്കൽ
    ശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താ
    നത്യാദരം നമുക്കായദ്യാപി ജീവിക്കുന്നു

    6 ഭൂവാനങ്ങളിൽ യോജിപ്പാം ദൈവാലയത്തിൽ
    ജീവാരാധന ചെയ്യുവാൻ
    ലേവ്യപുരോഹിതത്വമാകവേ നീക്കി സർവ്വ
    സേവ്യമാനനാമവനാചാര്യരാക്കി നമ്മെ


    English

    Devajana Samajame Ningalashesham - ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ Devajana Samajame Ningalashesham - ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ Reviewed by Christking on April 03, 2020 Rating: 5

    No comments:

    Powered by Blogger.