Devane Pukazthi Suthichiduvin - ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ - Christking - Lyrics

Devane Pukazthi Suthichiduvin - ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ


ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ
അവൻ നല്ലവനാകയാൽ ദേവനെ
തന്നുടെ കാരുണ്യം എന്നേക്കുമുള്ളത്
എന്നേക്കുമുള്ളതെന്ന്

1 എന്റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ
എന്റെ സമീപമവനെത്തി ഉതവി നൽകാൻ
എല്ലാമായെന്നും എനിക്കുണ്ടവനതാൽ
തെല്ലും ഭയം വേണ്ടിനി

2 മർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ
കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ
ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ
ജയകീർത്തനങ്ങൾ പാടിടും

3 ഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ
ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽ
എത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾ

4 നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി
മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതി
നിത്യതയിൽ നമ്മളെത്തുമന്നാളും
തുടരും പരമസ്തുതി


Devane Pukazthi Stuthichiduvin
Avan Nallavanakayal Devane
Thanude Kaarunyam Ennekumulathu
Enekumulathennu

1 Ente Vishamathakal Thane Ariyichu Njan
Ente Sameepamavanethi Uthavi Nalkan
Elaamayenum Enikundavanenkil
Thelum Bhayam Vendini

2 Marthyanilasrayika Thathal Varumnerathil
Karthavilasrayipathethrayo Nalathorthal
Shathrukal Mumpil Than Shakthiyil Njan Jaya
Keerthanangal Paadidum

3 Ulaasajayagoshamundu Koodarangalil
Uthama Bhaktharude Shudha Hridyangalil
Ethra Vishamathakal Vanaalum Paadu-
Menaalum Stuthigeethangal

4 Nithyathaathanu Stuthi Sathyaathmavinu Stuthi
Marthyarku Raksha Thanna Kristhunaadanu Stuthi
Nithyathayil Nammalethumenaalum
Thudarum Paramastuthi



Devane Pukazthi Suthichiduvin - ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ Devane Pukazthi Suthichiduvin - ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ Reviewed by Christking on April 04, 2020 Rating: 5

No comments:

Powered by Blogger.