Devesha Yeshupara Jevanenikkay - ദേവേശ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞ - Christking - Lyrics

Devesha Yeshupara Jevanenikkay - ദേവേശ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞ


ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ

1 ഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽ
അതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു

2 അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു

3 പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചു
തലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ

4 ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി
തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ

5 തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ

6 കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോ
ഉടുപ്പുകൂടി ചിട്ടിട്ടു ഉടമ്പും കുത്തിത്തുറന്നോ രുധിരം ചിന്തി

7 നിൻമരണം കൊണ്ടെന്റെ വൻ നരകം നീയകറ്റി
നിൻമഹത്ത്വം തേടിയിനി എൻകാലം കഴിപ്പാൻ കൃപ ചെയ്യണമേ


Devesha Yeshupara Jevanenikkay Vedinjo
Jevanatta Papikalkku Nithyajeevan Koduppanay Nee Maricho

1 Gathasamana Puvanathil Adhikabharam Vahichathinal
Athivyadhayil Aayittum Thathanishdam Nadappathinanusaricho

2 Annasin Aramanayil Mannava Nee Vidhikkapettu
Kannangalil Karagalkondu Manna Nine Adichavar Parihasichu

3 Peelathosennavanum Vilamathichu Kurishelppichu
Thalayil Mullal Mudiyum Vechu Palar Pala Padukal Chaythu Nine

4 Balaheenanaya Ninmel Valiya Kulamaram Chumathi
Thalayodidam Malamukalil Alivillathayyo Yudar Nadathi Nine

5 Thirukkarangal Aanikondu Marathodu Cherthadichu
Iruvashathum Kurishukalil Irukallar Naduvil Nee Maricho Para

6 Kadinadaham Pidichathinal Kaadi Vanganidayayo
Uduppum Koodi Chettittu Udambum Kuthi Thurannu Rudiram Chinthi

7 Ninmaranam Kondente Van Narakom Nee Akatti
Nin Mahathvam Thediyini en Kalam Kazhippan Kripa Cheyaname



Devesha Yeshupara Jevanenikkay - ദേവേശ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞ Devesha Yeshupara Jevanenikkay - ദേവേശ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞ Reviewed by Christking on April 04, 2020 Rating: 5

No comments:

Powered by Blogger.