Durathay Nilkkalle Yeshuve - ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ

    Durathay Nilkkalle Yeshuve - ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ


    1 ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ
    ചാരത്തായണഞ്ഞെന്റെ ദുഃഖമെല്ലാമകറ്റണേ
    ദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ
    വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേ

    2 മോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും
    പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ
    എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ
    നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്

    3 കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും
    ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ
    നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ
    ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽ

    4 ദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന്
    ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ
    ഞാനിതാ എന്നെ നിന്റെ മുമ്പിലർപ്പണം ചെയ്യുന്നു
    പാപമെല്ലാം പോക്കി നിൻ പുത്രനാക്കി തീർക്കേണമേ


    1 Durathay Nilkkalle Yeshuve en Rakshakaa
    Charathayana’njente Dukhamellam Akattane
    Dutharin Sannidhyathil Duthumay Irrangane
    Vairiyin Naduvilaay Mesha Neeyorukkane

    2 Moshamamen Jeevitham Nashamam Chettil Ninnum
    Pashamam Nin Snehathal Krushilenne Marakkane
    En Jadathin Bandhanam Viduthalaayi Theruvaan
    Ninnaathmavin Thailamaay Ninneedanam Enikkaay

    3 Kuttinarum Illelum Loka Dhanamillelum
    Buddhikkotha Van Karyam Chithathil Varathenne
    Nin Sannidhyam Ennilekkannannu Nirakkane
    Illengkil Njaan Vinnanay Thernnidum Ie Oozhiyil

    4 Durathay Pokalle Duthenikku Tharaathinne
    Duthanmare Kavalay Doshiyenne Kakkane
    Njanitha Enne Ninte Mumpilarppanam Cheyyunnu
    Papamellam Pokki Nin Puthranakki Therkkename



    Durathay Nilkkalle Yeshuve - ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ Durathay Nilkkalle Yeshuve - ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.