Eettavum Nallathellaam - ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന

    Eettavum Nallathellaam - ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന


    ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന
    എത്രയോ നല്ലവൻ ആണേശു രക്ഷകൻ
    പിന്തുടർന്നിടാം തന്റെ പാതയിൽ
    പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ

    1 കൂടെ ആരുമില്ലേ നിന്റെ യാത്രയിൽ
    പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!
    വെടിഞ്ഞീടുക നിന്റെ ലോക ഇമ്പങ്ങൾ
    വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ

    2 അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ
    ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും
    ഓളങ്ങളും വൻ-തിരമാല വന്നാലും
    ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ

    3 ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!
    കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ
    പിൻഗമിച്ചീടാം നാം നാഥൻ പാതയിൽ
    പിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാം

    4 ദൈവവചനം എന്നും നമ്മള്‍ക്കാശ്രയം
    പാവനമായ് കാത്തിടും നമ്മെ എന്നെന്നും
    അനുസരിച്ചിടാം പൂർണ്ണ ഹൃദയമോടെന്നും
    അനുഗമിച്ചിടാം തൻ വചന വെളിച്ചത്തിൽ


    Eettavum Nallathellaam Mun Karuthunna
    Ethrayo Nallavanaaneshu Rakshakan
    Pinthudarnnidaam Thante Paathayil
    Pinnottu Nokkidaathe Krooshin Paathayil

    1 Koode Aarumille Ninte Yaathrayil?
    Pedi Venda Naathan Koodeyundallo!
    Vedinjeeduka Ninte Loka Impangal
    Vishudharaay Vasicheeduka Seeyon Yaathrayil

    2 Akkaraykku Pokaan Aajna Nalkiya
    Aathma Naathan Yeshy Koode Undennum
    Olangalum Van-thiramaala Vannaalum
    Odeedaam Dhairyamaay Krooshin Paathayil

    3 Lotthin Bhaarya Pole Nokki Nilkkalle
    Kootthukaazhchayaay Bhavichu Thakarnnupokume
    Pingamicheedaam Naam Naathan Paathayil
    Pinnilullathokke Marannu Nere Odidaam

    4 Daiva Vachanam Ennum Nammalkkaashrayam
    Paavanamaay Kaatthidum Namme Ennennum
    Anusarichidaam Poornna Hrudayamodennum
    Anugamichidaam Than Vachana Velichatthil



    Eettavum Nallathellaam - ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന Eettavum Nallathellaam - ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.