Eethu nerathum praarthana cheyvan - ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ - Christking - Lyrics

Eethu nerathum praarthana cheyvan - ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ


1 ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏഴകളെ പ്രാപ്തരാക്കു
ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ
അധരങ്ങളെ നീ തുറക്കണമേ

എന്നെന്നും നിൻ വക ആവാൻ
നിൻ പാദം കൂമ്പിടുവാൻ
അർപ്പിക്കുന്നു ഞങ്ങൾ
തിരുമുമ്പിൽ നാഥാ
ഏഴകളെ സ്വീകരിക്കു

2 ലോകാന്ധകാരത്തിൽ വെളിച്ചമായി
ആപൽവേളയിൽ അഭയമായി
പാപികളാകുന്ന ഞങ്ങൾക്കെന്നും
നൽവഴി കാട്ടിടണേ;- എന്നെന്നും...

3 നീ ചെയ്ത നന്മകൾ മറന്നിടാതെ
നന്ദിയോടെന്നെന്നും ജീവിക്കുവാൻ
ദീപ്തമാകുന്ന തിരുവചനം
നൽകി നീ നയിച്ചീടണേ;- എന്നെന്നും...


English

Eethu nerathum praarthana cheyvan - ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ Eethu nerathum praarthana cheyvan - ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ Reviewed by Christking on April 07, 2020 Rating: 5

No comments:

Powered by Blogger.