En Aathmaave Chinthikkuka Nin - എൻ ആത്മാവേ ചിന്തിക്കുക നിൻ മണവാളൻ വരവെ

    En Aathmaave Chinthikkuka Nin - എൻ ആത്മാവേ ചിന്തിക്കുക നിൻ മണവാളൻ വരവെ


    1 എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ
    നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ

    എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ

    2 ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും
    മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും

    3 ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ്
    സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്

    4 എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും
    ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും

    5 എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ
    പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുക

    6 നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ
    നിൻ വരവിന്റെ തേജസ്സെൻ ഉൾക്കണ്ണിൻമുമ്പിൽ നിർത്തുകേ

    7 ഒരായിരം സംവത്സരം നിൻമുമ്പിൽ ഒരു ദിനം പോൽ
    അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ

    8 നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം
    നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം

    9 തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ
    വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ


    1 en Aathmaave Chinthikkuka Nin Manavalan Varave
    Nin Rakshakan Prathyakshatha Ullil Prathyasha Aakkuke

    En Priyan Mukham Kaanum Njaan
    Than Kerthi Nithyam Paaduvaan

    2 Dhvanikkume Than Kahalam Uyirkkum Ellaa Shudharum
    Minnidum Megha’vahanam Lakshopalakshangal Dutharum

    3 Njan Kristhan Krooshin Rakthathal Than Mumpil Nishkalankany
    Snehathil Vazhum Krupayal Sarva Vishudhanmarumaay

    4 Enikkay Kanner Ozhicha Thrikkannin Snehashobhayum
    Aanikalale Thulacha Thrikkaikaleyum Kandeedum

    5 en Kanthane en Hridayam Nin Snehathale Kakkuke
    Prapanchathin Aakarshanam Ennil Ninnakattuke

    6 Nin Sannidhanabodhathil en Sthhiravasam Aakkuke
    Nin Varavinte Thejassen Ulkkannin Mumpil Nilkkuke

    7 Orayiram Samvathsaram Nin Mumpil Oru Dinam Pol
    Athal en Ullam Thamasam Ennennathenne Kathukol

    8 Nee Dushichalum Lokame Vrithhavilallen Aashrayam
    Nee Kruddhichalum Sarppame Njaan Prapikkum Than Vagdatham

    9 Than Puthran Svanthamakuvan Vilichen Daivam Krupayaal
    Vishvasthan Thaan Thikakkuvaan Ie Viliye Than Thejassal



    En Aathmaave Chinthikkuka Nin - എൻ ആത്മാവേ ചിന്തിക്കുക നിൻ മണവാളൻ വരവെ En Aathmaave Chinthikkuka Nin - എൻ ആത്മാവേ ചിന്തിക്കുക നിൻ മണവാളൻ വരവെ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.