En Aathmav Snehikkunnen Yeshuve - എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ - Christking - Lyrics

    En Aathmav Snehikkunnen Yeshuve - എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ


    1 എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ
    മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
    എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ
    ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ

    2 നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
    മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?
    എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ
    ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ

    3 നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും
    വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
    സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
    ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ

    4 ഇപ്പോൾ നീ പിതാവിന്റെ മഹത്ത്വത്തിൽ
    പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ
    ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ
    ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ

    5 നീ നൽകുന്നാശ്വാസവും സർവ്വവും ഞാൻ
    നിൻ നാമമഹത്ത്വത്തിന്നായ് കഴിപ്പാൻ
    സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കണമേ
    ഞാൻ സ്നേഹിച്ചെന്നാകിൽ..... ഇപ്പോൾ യേശുവേ

    6 ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
    വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ
    നിൻജയം അതെവിടെ മരണമേ?
    ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ

    7 നിൻ ദാനമാം സ്വർഗ്ഗ മഹത്ത്വത്തിലും
    നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
    നീ ജീവകിരീടം നൽകും സമയേ
    ഞാൻ സ്നേഹിച്ചെന്നാകിൽ.... ഇപ്പോൾ യേശുവേ


    English

    En Aathmav Snehikkunnen Yeshuve - എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ En Aathmav Snehikkunnen Yeshuve - എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.